ജിഹാദി സെക്‌സിന് സമ്മതിച്ചില്ല; 19 പെണ്‍കുട്ടികളെ ഐസിസ് കൊന്നു
മൊസ്യൂള്‍: തീവ്രവാദികളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 19 പെണ്‍കുട്ടികളെ ഐസിസ് വധിച്ചതായി റിപ്പോര്‍ട്ട്. ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
കുര്‍ദ് മേഖലയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധിയുടെ അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് തെളിഞ്ഞിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ പിടിയ്ക്കപ്പെടുന്ന യസീദി, ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് വിലയിട്ടാണത്രെ വില്‍പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സിഞ്ചാര്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ പിടിയിലായവരാണ് ഈ സ്ത്രീകള്‍.
ഒന്നുമുതല്‍ ഒമ്പത് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് 172 ഡോളറാണത്രെ വില. 10 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 130 ഡോളറും. 20 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് തീവ്രവാദികള്‍ ഇട്ടിരിയ്ക്കുന്ന വില 86 ഡോളറാണ്. 30 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്ക് 75 ഡോളറും.
എന്നാണ് ഈ സ്ത്രീകള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. അടുത്ത ദിവസങ്ങളിലെപ്പോഴോ ആണെന്നാണ് വിവരം. സ്ത്രീകളും പണവും ഐസിസിന്റെ ഉള്ളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications