അമേരിക്കന്‍ തടവുകാരി കയ്‌ല മുള്ളര്‍ ഐസിസ് 'ഖലീഫ' ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്നെന്ന്
ദമാസ്‌കസ്: അമേരിക്കന്‍ ചാരിറ്റി പ്രവര്‍ത്തകയായിരുന്ന കയ്‌ല മുള്ളറിനെ ഐസിസ് ഉന്നത നേതാവ് അബുബക്കര്‍ ബാഗ്ദാദി ബലാത്സഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി മാസത്തിലാണ് കയ്‌ല കൊല്ലപ്പെട്ടത്. കൊല്ലപ്പെടും മുന്‍പ് ഒട്ടേറെ തവണ ബാഗ്ദാദി കയ്‌ലയെ ബലാത്സഗം ചെയ്തതായി യുഎസ് കൗണ്ടര്‍ ടെററിസം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിയ്ക്കുന്നു.
കയ്‌ലയുടെ കുടുംബവും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നുണ്ട്. വ്യോമാക്രമണത്തില്‍ കെട്ടിടം തകര്‍ന്നാണ് കയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐസിസ് നല്‍കിയ വിശദീകരണം. 26കാരിയായ കയ്‌ല മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന നിലയിലും ഏറെ പ്രശസ്തയായിരുന്നു.

എബിസി ന്യൂസിനോട്
എബിസി ന്യൂസിനോട് പ്രതികരിയ്ക്കവേയാണd കയ്‌ലയുടെ കുടുംബം മനസ് തുറന്നത്. കയ്‌ലയെ ബാഗ്ദാദി ലൈംഗിക അടിമയാക്കി വയ്ക്കുകയും പലതവണ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കയ്‌ലയുടെ കുടുംബം പറയുന്നത്. സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു വിശദീകരണം കുടുംബത്തിന് ലഭിച്ചിരുന്നു

സത്യമാകാം
അന്യമതസ്ഥരേയും വിദേശികളേയും കൊല്ലുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ഐസിസ് കയ്‌ലയോടും ക്രൂരത കാട്ടിയെന്നാല്‍ അത് വിശ്വസിയ്ക്കാതെ തരമില്ല. എന്നാല്‍ കയ്‌ലയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് സ്വയം പ്രഖ്യാപിത ഖലീഫയയായ ബാഗ്ദാദിയാണ്.

പീഡനം
കൊല്ലപ്പെട്ട ഭീകരന്‍ അബു സയ്യാഫിന്റെ വീട്ടില്‍ കയ്‌ലയെ തടവില്‍ പാര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്. ഈ കാലയളവിലും ബാഗ്ദാദി കയ്‌ലയെ ബലാത്സംഗം ചെയ്തിരുന്നു

ഒന്നര വര്‍ഷം
ഒന്നര വര്‍ഷം നീണ്ട പീഡനങ്ങള്‍ക്കാണ് കയ്‌ല വിധേയയാത്

ഭയപ്പെട്ടിരുന്നു
ജിഹാദി വധുവായിരുന്നെങ്കില്‍ കയ്‌ല കൊല്ലപ്പെടില്ലായിരുന്നെന്നും അഭ്യൂഹം. പക്ഷേ കുടുംബത്തെ മറന്ന് ജിഹാദി വധുവാകാന്‍ കയ്‌ല തയ്യാറായിരുന്നില്ലത്രേ

കത്ത്
കയ്‌ല തടവില്‍ കഴിയുമ്പോള്‍ കുടുംബത്തിനെഴുതിയെന്ന് പറയപ്പെടുന്ന കത്തില്‍ പക്ഷേ താന്‍ ആരോഗ്യവതിയാണെന്നും തന്നോട് ആദരവോടെയാണ് ഐസിസുകാര്‍ പെരുമാറുന്നതെന്നും എഴുതിയിരുന്നതായി പറയപ്പെടുന്നു

സിറിയയില്‍
സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കയ്‌ല ഐസിസ് പിടിയിലാകുന്നത്

ഇന്ത്യയിലും
സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ബാഗമായി കയ്‌ല മുള്ളര്‍ ഇന്ത്യയിലും എത്തിയിട്ടുണ്ട്












Click it and Unblock the Notifications