കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ കുറിച്ച് ഈ നടിയ്ക്ക് പറയാനുള്ളത്...

Google Oneindia Malayalam News

ലണ്ടന്‍: ആഞ്ജലീന ജോളി എന്ന ഹോളിവുഡ് നടിയെ എല്ലാവര്‍ക്കും അറിയാം. അവര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളും ഏവരുടേയും ശ്രദ്ധയാകര്‍ഷിയ്ക്കുന്നതാണ്.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി കൂടിയാണ് ആഞ്ജലീന. സിറിയയിലേയും ഇറാഖിലേയും യുദ്ധഭൂമികള്‍ സന്ദര്‍ശിച്ച ആഞ്ജലീന ജോളിയ്ക്ക് ഐസിസിനെ കുറിച്ച് പറയാനുള്ളത് ലോകം കേള്‍ക്കണം.

ബ്രിട്ടന്റെ പ്രഭുസഭയിലാണ് ആഞ്ജലീന ജോളി ഐസിസിന്റെ ക്രൂരതകളെകുറിച്ച് പറഞ്ഞത്. എന്താണ് ആഞ്ജലീന പറഞ്ഞത്?

ബലാത്സംഗം ആയുധം

ബലാത്സംഗം ആയുധം

തീവ്രവാദികള്‍ ബലാത്സംഗത്തെ അവരുടെ ഏറ്റവും വലിയ ആയുധമായാണ് ഉപയോഗിയ്ക്കുന്നത് എന്നാണ് ആഞ്ജലീന ജോളി പറഞ്ഞത്.

ക്രൂരം, പൈശാചികം

ക്രൂരം, പൈശാചികം

അതി ക്രൂരവും പൈശാചികവും ആണ് ഐസിസ് തീവ്രവാദികളുടെ ആക്രമണം.

നേരിട്ട് കണ്ടത്

നേരിട്ട് കണ്ടത്

സിറിയയിലേയും ഇറാഖിലേയും യുദ്ധഭൂമികള്‍ സന്ദര്‍ശിച്ചത് ശേഷമാണ് ആഞ്ജലീന ജോളി ഇത്തരം ഒരു പ്രതികരണം നടത്തിയത്. ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു ആളുകളുടെ അനുഭവങ്ങള്‍ എന്നും ആഞ്ജലീന പറഞ്ഞു.

ആയിരക്കണക്കിന് സ്ത്രീകള്‍

ആയിരക്കണക്കിന് സ്ത്രീകള്‍

ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ആണ് തട്ടിക്കൊണ്ടുപോകപ്പെടുകയും അതി ക്രൂരമായ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത്.

സെക്‌സ് മാര്‍ക്കറ്റ്

സെക്‌സ് മാര്‍ക്കറ്റ്

ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികളെ സെക്‌സ് മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ്. 13 കാരിയായ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ വിറ്റത് വെറും നാല്‍പത് ഡോളറിനാണ്.

ബലാത്സംഗം എന്ന നയം

ബലാത്സംഗം എന്ന നയം

ബലാത്സംഗത്തെ ഐസിസ് ഒരു നയമായാണ് എടുത്തിരിയ്ക്കുന്നതെന്ന് ആഞ്ജലീന ജോളി പറഞ്ഞു.

ശക്തമായ നടപടി വേണം

ശക്തമായ നടപടി വേണം

ഐസിസ് സ്ത്രീകളുടെ നേര്‍ക്ക് നടത്തുന്ന ക്രൂരതകള്‍ക്ക് ശക്തിവും അടിയന്തരവും ആയ നടപടികള്‍ വേണം എന്നാണ് ആഞ്ജലീന ആവശ്യപ്പെട്ടത്.

പ്രത്യേക പ്രതിനിധി

പ്രത്യേക പ്രതിനിധി

അഭയാര്‍ത്ഥികള്‍ക്കുള്ള ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘത്തിന്റെ പ്രത്യേക പ്രതിനിധിയാണ് ആഞ്ജലീന ജോളി.

കരളലിയിക്കുന്ന കഥകള്‍

കരളലിയിക്കുന്ന കഥകള്‍

ഐസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ നിന്ന് കരളലിയിക്കുന്ന കഥകളാണ് താന്‍ കേട്ടതെന്നും ആഞ്ജലീന ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ആഞ്ജലീനയുടെ പ്രസംഗം

ഇതാണ് ആഞ്ജലീന നടത്തിയ പ്രസംഗം

English summary
The terror group ISIS is using rape as a weapon of terror to a degree "beyond what we have seen before," actress and UN special envoy Angelina Jolie told a committee of the House of Lords in England on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X