കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബേബി ഗേള്‍' പിറ്റ് ബുള്ളുമായി മൂന്ന് വര്‍ഷം സെക്‌സ്... പട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി

'ബേബി ഗേള്‍' എന്ന് പേരിട്ട് വീട്ടുകാര്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പട്ടിക്കുട്ടിയെ ആണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചിരുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഫ്‌ലോറിഡ: നായ്ക്കളുമായി സെക്‌സില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. കാമുകി നായയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പിടിച്ച സംഭവം വരെ അടുത്തകാലത്ത് ഉണ്ടായി.

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഫ്‌ലോറിഡയില്‍ നിന്ന് വരുന്നത്. വീട്ടില്‍ ഓമന മൃഗമായി വളര്‍ത്തിയിരുന്ന പട്ടിക്കുട്ടിയെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായ വാര്‍ത്ത.

'ബേബി ഗേള്‍' എന്ന് പേരിട്ട് വീട്ടുകാര്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പട്ടിക്കുട്ടിയെ ആണ് യുവാവ് ക്രൂരമായി പീഡിപ്പിച്ച് പോന്നത്.

പിറ്റ് ബുള്‍

പിറ്റ് ബുള്‍ വിഭാഗത്തില്‍ പെടുന്ന പട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മൂന്ന് വര്‍ഷത്തോളം യുവാവ് ഈ പട്ടിയെ ലൈംഗികമായി ഉപയോഗിച്ച് വരികയായിരുന്നു.

ബ്രാഡ്‌ലി ജീന്‍ ഹബ്ബാര്‍ഡ്

ബ്രാഡ്‌ലി ജീന്‍ ഹബ്ബാര്‍ഡ് എന്ന 23 കാരന്‍ ആണ് പട്ടിക്കുട്ടിയെ പീഡിപ്പിച്ചത്. സംഭവം കണ്ട ബന്ധു തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്.

കരഞ്ഞു വിളിക്കുന്ന പട്ടിക്കുട്ടി

മുറിയ്ക്കുള്ളില്‍ നിന്ന് പട്ടിക്കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് സംഗതി കണ്ടത്. മുറി വിട്ട് പുറത്തിറങ്ങിയപ്പോള്‍ യുവാവ് വീണ്ടും പട്ടിയെ പീാഡിപ്പിക്കുന്നത് കണ്ടു എന്നാണ് ബന്ധുവായ യുവതി പറഞ്ഞത്.

പട്ടിയ്ക്കാണത്രെ വികാരം

പട്ടിക്കുട്ടിയ്ക്കാണ് താത്പര്യം വന്ന തന്റെ അടുത്ത് വന്നത് എന്ന രീതിയില്‍ ആയിരുന്നത്രെ യുവാവിന്റെ ആദ്യ പ്രതികരണം. എന്തായാലും പട്ടിയുടെ ജീവന്‍ മുന്നില്‍ കണ്ടാണ് താന്‍ പോലീസിനെ വിളിച്ചത് എന്ന് യുവതി പറഞ്ഞു.

പിറ്റ് ബുള്‍ ഭീകരനാണ്

അമേരിക്കയില്‍ നിയമവിരുദ്ധമായ 'ഡോഗ് ഫൈറ്റിന്' ഉപയോഗിക്കുന്ന ഇനമാണ് പിറ്റ് ബുള്‍. വേട്ട നായയായും ഉപയോഗിക്കുന്നുണ്ട്. ഒരുസമയം ഒരു ഉടമയോട് മാത്രം അനുസരണ കാണിക്കുന്ന ഇനമാണിത്.

മൃഗഡോക്ടര്‍ പരിശോധിച്ചപ്പോള്‍

പരാതി ലഭിച്ചതിന് ശേഷം പട്ടിയെ മൃഗഡോക്ടര്‍ പരിശോധിച്ചു. പട്ടിയുടെ ജനനേന്ദ്രിയത്തില്‍ തുടര്‍ച്ചയായ പീഡനങ്ങള്‍ നടന്നതായി ഡോക്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

ജയില്‍ ശിക്ഷ വിധിച്ചു

മിണ്ടാപ്രാണിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ കോടതി ജയിലിലേക്കയച്ചു. കേസിന്റെ വിചാരണം അടുത്ത മാസം വീണ്ടും നടക്കും.

English summary
Bradley Jean Hubbard, 23, reportedly had more than a hundred sickening sessions with the female family pet in three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X