വിദ്യാര്‍ഥിനിയോടുള്ള പ്രണയം തെളിയിക്കാന്‍ അധ്യാപകന്‍ ക്യാന്പസില്‍ നഗ്നനായി നടന്നു
ടോക്യോ: കാമുകിയോടുള്ള വിശ്വാസം തെളിയിക്കാന്‍ കൊളെജ് അധ്യാപകനായ കാമുകന്‍ ക്യാമ്പസില്‍ നഗ്നനായി നടന്നു. ജപ്പാനിലെ ടോക്യോയിലുള്ള തായ്‌ഷോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് കാമുകിയ്ക്ക് വേണ്ടി തുണിയിരുഞ്ഞത്. 55 കാരനായ അധ്യാപകന്റെ കാമുകി ഇതേ കൊളെജിലെ വിദ്യാര്‍ഥിനിയായ 21 കാരിയാണ്. ചൊവ്വാഴ്ചയാണ് അധ്യാപകന്‍ ക്യാമ്പസിലൂടെ നഗ്നനായി നടന്നത്.
മധ്യവയസ്‌ക്കാനായ അധ്യാപകനും 21കാരിയായ കാമുകിയും ലിവ് ഇന്‍ പങ്കാളികളാണ്. ഇരുവരും തമ്മില്‍ എന്തോ ചെറിയ പിണക്കവും ഉണ്ടായി. ഇതിനിടയിലാണ് തന്നോടുള്ള പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ ക്യാമ്പസിലൂടെ നഗ്നനായി നടക്കാന്‍ അധ്യാപകനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പറഞ്ഞ് തീരേണ്ട താമസം വിശ്വാസം തെളിയിക്കാന്‍ വസ്ത്രമുരിഞ്ഞ് പൂര്‍ണ നഗ്നനായി കാമുകന്‍ ക്യാമ്പസിലൂടെ നടന്നു .

ഇതിനിടയില്‍ അധ്യാപകന്റെ തുണിയുമെടുത്ത് കാമുകി ക്യാമ്പസ് വിട്ടു. ഒടുവില്‍ ഉടുതുണിയില്ലാതെ മണിയ്ക്കൂറുകളോളം അധ്യാപകന് ക്യാമ്പസില്‍ തങ്ങേണ്ടി വന്നു. ഒടുവില്‍ യൂണിവേഴ്‌സിറ്റി അധികൃതരോടും വിദ്യാര്‍ഥികളോടും അധ്യാപകന്‍ മാപ്പ് പറഞ്ഞു . താന്‍ ചെയ്ത തെറ്റിന് രാജിവയ്ക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കൊളെജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് 55കാരന്‍ .












Click it and Unblock the Notifications