കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ ഇനി 'കുട്ടി ലൈംഗിക പാവകള്‍'... എന്തിനെന്നോ? കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ടോക്യോ: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഗതി ലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ബാല്യത്തിലെ അത്തരം അനുഭവങ്ങളാണ് ഒരാളുടെ ജീവിതത്തെ തന്നെ നിര്‍ണയിക്കുന്നത്.

എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടികളെ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പീഡിപ്പിയ്ക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിയ്ക്കുകയാണ്. എത്ര കര്‍ശനമായ നിയമമുണ്ടയിട്ടും, അത്ര ക്രൂരമായ ശിക്ഷയുണ്ടായിട്ടും അതിലൊന്നും ഒരു മാറ്റവും സംഭവിയ്ക്കുന്നില്ല.

ഈ സാഹചര്യത്തില്‍ 'പീഡോഫിലുകളുടെ' ശല്യം തീര്‍ക്കാന്‍ കണ്ടുപിടിച്ച വഴിയാണ് 'കുട്ടി ലൈംഗിക പാവകള്‍'. എന്നാല്‍ ഇതിനോട് രക്ഷിതാക്കള്‍ക്കും ജനങ്ങള്‍ക്കും അത്ര നല്ല പ്രതികരണം അല്ല കേട്ടോ....

പീഡോഫില്‍സ്

പീഡോഫില്‍സ്

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരെയാണ് പീഡോഫില്‍സ് എന്ന് വിളിയ്ക്കുന്നത്. ഇത് ഒരു മാനസിക വൈകൃതമായാണ് ചിലര്‍ കണക്കാക്കുന്നത്.

ജപ്പാനിലും പ്രശ്‌നം

ജപ്പാനിലും പ്രശ്‌നം

ലോകത്ത് എല്ലായിടത്തും എന്നതുപോലെ ജപ്പാനിലും പീഡോഫിലുകള്‍ വലിയ പ്രശ്‌നം തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. ഇത്തരക്കാരെ നന്നാക്കിയെടുക്കാന്‍ എന്താണ് മാര്‍ഗ്ഗം?

കുട്ടി ലൈംഗിക പാവകള്‍

കുട്ടി ലൈംഗിക പാവകള്‍

പീഡോഫിലുകള്‍ക്ക് ഉപയോഗിയ്ക്കാന്‍ 'സെക്‌സ് ഡോളുകള്‍' നല്‍കുക എന്നതാണ് ഇതിന് ഒരു പരിഹാരമായി ഒരുകൂട്ടര്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗ്ഗം. അത് ശരിയാകുമോ?

പാവക്കമ്പനിക്കാര്‍

പാവക്കമ്പനിക്കാര്‍

ട്രോട്‌ല എന്ന ജാപ്പനീസ് സെക്‌സ് ടോയ്‌സ് നിര്‍മാതാക്കളാണ് ഇത്തരം ഒരുപ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാപന മേധാവി ഷിന്‍ തക്കാഗി ഇക്കാര്യം പറഞ്ഞത്.

'പ്രശ്‌നം തീര്‍ക്കാന്‍'

'പ്രശ്‌നം തീര്‍ക്കാന്‍'

പീഡോഫിലുകള്‍ക്ക് മുന്നിലേയ്ക്ക് ജീവനുള്ള കുട്ടികളെ എറിഞ്ഞുകൊടുക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ജീവന്‍ തുടിയ്ക്കുന്ന 'കുട്ടി ലൈംഗിക പാവകള്‍' ഇട്ടുകൊടുക്കുന്നത് എന്നാണ് ചോദ്യം.

കുറ്റം കുറയും

കുറ്റം കുറയും

ലൈംഗിക പാവകള്‍ നിയവിധേയമാകുന്നതോടെ കുട്ടികള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ കുറയും എന്നാണ് ഇവരുടെ പ്രതീക്ഷ.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ഇത്തരം ഒരു നീക്കത്തിനെതിരെ അതി ശക്തമായ പ്രതിഷേധവും ജപ്പാനമില്‍ അരങ്ങേറുന്നുണ്ട്. ഇത് ആളുകളെ കൂടുതല്‍ മാനസിക വൈകൃതങ്ങളിലേയ്ക്ക് തള്ളിയിടും എന്നാണ് ആക്ഷേപം.

പാവയില്‍ നിന്ന്

പാവയില്‍ നിന്ന്

പാവകളില്‍ നിന്ന് വീണ്ടും ചെറിയ കുട്ടികളിലേയ്ക്ക് ഇത്തരക്കാര്‍ മാറില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. നിലവിലുള്ളതിനേക്കാള്‍ മാനസിക രോഗികളെ സൃഷ്ടിയ്ക്കാനേ ഇത് ഉപകരിയ്ക്കൂ എന്നും ചിലര്‍ പറയുന്നു.

രക്ഷിതാക്കള്‍ക്ക് എതിര്‍പ്പ്

രക്ഷിതാക്കള്‍ക്ക് എതിര്‍പ്പ്

'കുട്ടി ലൈംഗിക പാവകളോട്' എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുന്നവരില്‍ അധികവും രക്ഷിതാക്കള്‍ തന്നെയാണ്. കുട്ടിഖലുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവരും അവര്‍ തന്നെയല്ലേ

ചികിത്സ നല്‍കൂ

ചികിത്സ നല്‍കൂ

പീഡോഫിലുകള്‍ക്ക് അവരുടെ വൈകൃതങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ അവസരം നല്‍കാതെ നല്ല ചികിത്സയ്ക്ക് വിധേയരാക്കുകയാണ് വേണ്ടത് എന്നാണ് ഇവരുടെ നിലപാട്.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
Japanese child sex dolls: Outraged parents react to 'sick' toys aimed at stopping paedophiles committing crimes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X