കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കള്‍ പണത്തിനുവേണ്ടി വിറ്റെന്ന് പെണ്‍കുട്ടികളുടെ പരാതി

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: മാതാപിതാക്കള്‍ തങ്ങളെ പണത്തിനുവേണ്ടി വിറ്റഴിച്ചെന്ന പരാതിയുമായി രണ്ടു പെണ്‍കുട്ടികള്‍ വനിതാ കമ്മീഷന് മുന്നിലെത്തി. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികളാണ് പരാതിക്കാര്‍. പണക്കാരായ ആളുകളുമായി തങ്ങളുടെ വിവാഹം ചെറുപ്രായത്തില്‍ തന്നെ നടത്തിക്കുകയായിരുന്നെന്നും തങ്ങളുടേത് മൃഗതുല്യമായി ജീവിതമാണെന്നും കാട്ടിയാണ് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

ചെറിയ തുകയ്ക്കുവേണ്ടിയാണ് പാവപ്പെട്ടവരായ മാതാപിതാക്കള്‍ കുട്ടികളെ വിറ്റഴിക്കുന്നത്. ഇവരെ വാങ്ങുന്നവരാകട്ടെ തങ്ങളുടെ തൊഴിലിടങ്ങളില്‍ ജോലിചെയ്യിച്ചും ഭാര്യമാരെ പോലെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ ലൈംഗിക വൃത്തിയിലേക്ക് നിര്‍ബന്ധിക്കുന്നവരും ചുരുക്കമല്ല.

cash

ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്ന് വനിതാ കമ്മീഷനും ശരിവെക്കുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ ചൂഷണം ചെയ്താണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. കുട്ടികളെ വിലയ്ക്കു വാങ്ങുന്നവര്‍ ഇഷ്ടികപാടത്തും മറ്റും കഠിനമായ ജോലിചെയ്യിക്കുന്നുണ്ടെന്നും മൃഗങ്ങളേക്കാള്‍ കഷ്ടമാണ് ഇവരുടെ ജീവിതമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

പെണ്‍കുട്ടികളെ അടിമകളെപോലെ പലര്‍ക്കും കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്നവരെ യഥാസമയം രക്ഷിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. വന്‍കിട ജന്മിമാരുടെ രാഷ്ട്രീയ സ്വാധീനമാണ് കുട്ടികളുടെ നില പരിതാപകരമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
Sold by parents; girls forced into flesh trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X