ബിജെപി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു
പറ്റ്‌ന: ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നത് അത്ര വലിയ കുറ്റമാണോ? അത് മുസ്ലീം വനിതയാണെങ്കിലോ? മതഭ്രാന്തന്മാരുടെ നെറ്റി ചുളിയാന്‍ മറ്റു വല്ലതും വേണോ?
ജാര്‍ഖണ്ഡിലാണ് സംഭവം. സ്ത്രീയുടെ വീട് ആക്രമിച്ച സംഘം ഭര്‍ത്താവിനെ ബന്ദിയാക്കിയാണ് ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീയെ ബലാത്സംഗം ചെയ്ത സംഘം 13കാരിയായ മകളെ പോലും വെറുതെ വിട്ടില്ല. സ്ത്രീയുടെ പരാതി പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സീനിയര്‍ പോലിസ് ഓഫിസര്‍ അനുരാഗ് ഗുപ്ത അറിയിച്ചു.

ആക്രമണത്തിനുള്ള ശരിയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. എല്ലാ തരത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ഇതിനകം ലഭിച്ചു കഴിഞ്ഞു.
ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ സജീവപ്രവര്‍ത്തകയാണ് സ്ത്രീ.വീട് ആക്രമിച്ച സംഘം വീട്ടിലുണ്ടായിരുന്ന 30000 രൂപയും രണ്ടു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള ആഭരണങ്ങളും കൊണ്ടു പോയിട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്.












Click it and Unblock the Notifications