വഞ്ചിച്ച ഭര്‍ത്താവിന്‍റെ ലൈംഗികാവയവം ഭാര്യ മുറിച്ചു, തുന്നിച്ചേര്‍ത്തപ്പോള്‍ വീണ്ടും മുറിച്ചു
ബെയ്ജിംഗ്: തന്നെ വഞ്ചിച്ച ഭര്‍ത്താവിന്‍രെ ലൈംഗികവായവം വെട്ടി ഭാര്യ കാട്ടിലെറിഞ്ഞു. ചൈനയിലാണ് സംഭവം. ഫാന്‍ ലങ് (32) എന്ന യുവാവിനാണ് ലൈംഗികാവയവം നഷ്ടമായത്. യുവാവിനെ ആക്രമിച്ചതിന് ഭാര്യ ,ഫെങ്( 30) പൊലീസ് പിടിയിലായി. രണ്ട് തവണയാണ് ഫെങ് ഭര്‍ത്താവിന്‍രെ ലൈംഗികാവയവം മുറിച്ചത്.
ഷാങ്ക്വിയിലെ വീട്ടില്‍ വച്ച്, ഭാര്യയുടെ ഫോണില്‍ നിന്നും ഫാന്‍ ലങ് കാമുകിയ്ക്ക് ചില ചൂടന്‍ സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ സന്ദേശമയച്ച ശേഷം അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാന്‍ മറന്നു. ഈ സന്ദേശങ്ങള്‍ ഭാര്യ കണ്ടു. താന്‍ വഞ്ചിയ്ക്കപ്പെട്ടെന്ന് മനസിലായ ഭാര്യ ഭര്‍ത്താവിനെ ആക്രമിയ്ക്കാന്‍ ഉറച്ചു. ഇതിനായി ഇവര്‍ ഒരു കത്രിക കൈക്കാലാക്കി.

ബെഡ്‌റൂമില്‍ ഉറങ്ങുകയായിരുന്ന ഫാനിന്‍റെ ലൈംഗികാവയവം കത്രിക കൊണ്ട് ഫെങ് മുറിച്ചു. ഫാനിന്‍റെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ലൈംഗികാവയവം തുന്നിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ പക അവിടെയും അവസാനിച്ചില്ല. ശസ്ത്രക്രിയ കഴിഞ്ഞ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനരികില്‍ ഭാര്യ വീണ്ടും എത്തി ആ കത്രികയുമായി.
ഇത്തവണ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ച് ജനാല വഴി പുറത്തേയ്ക്ക് എറിയുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഭര്‍ത്താവ് ഭാര്യയെ തല്ലി അവശയാക്കി. നടു റോഡില്‍ പൂര്‍ണ നഗ്നനായിട്ടാണ് ഇയാള്‍ ഭാര്യയെ തല്ലിയത്. ആശുപത്രി അധികൃതര്‍ യുവാവിനെ വീണ്ടും ആശുപത്രിയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നു. എന്നാല്‍ ഭാര്യ മുറിച്ചെറിഞ്ഞ ഭര്‍ത്താവിന്‍റെ അവയവം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. തെരുവ് പട്ടികളോ പൂച്ചയോ അവയവം എടുത്തിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭര്‍ത്താവിന്റെ തല്ലേറ്റ ഭാര്യയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ കടുത്ത മാനസിക വിഷമത്തിലാണ് യുവാവ്. ഭര്‍ത്താവിന് ഇനി മറ്റൊരു കുട്ടി ഉണ്ടാകില്ലെന്ന സന്തോഷത്തിലാണ് ഭാര്യ.












Click it and Unblock the Notifications