കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വീട്ടമ്മയെ കടന്നുപിടിച്ച പ്രമുഖ യുവ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: വീട്ടമ്മയെ കടന്നു പിടിയ്ക്കുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രമുഖ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. 31കാരനായ ഇയാള്‍ ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് വീട്ടമ്മതെയ കയറിപ്പിടിച്ചത്. വീട്ടമ്മ പരാതിപ്പെട്ടെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സ്ത്രീയെ കടന്നു പിടിയ്ക്കുന്നത് വ്യക്തമായിരുന്നു.

ദുബായിലെ തിരക്കേറിയ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് മലേഷ്യക്കാരിയായ വീട്ടമ്മയെ യുവമാധ്യമ പ്രവര്‍ത്തകന്‍ കടന്നു പിടിച്ചത്. പലചരക്ക് സാധനങ്ങള്‍ എടുക്കുകയായിരുന്നു വീട്ടമ്മ. കടന്നു പിടിച്ച ശേഷം ഒന്നും സംഭവിയ്ക്കാത്തത് പോലെ മാധ്യമപ്രവര്‍ത്തകന്‍ മുന്നോട്ട് പോയി. എന്നാല്‍ വീട്ടമ്മ ബഹളം വയ്ക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു.

Rape

ബോധപൂര്‍വ്വം കടന്നു പിടിച്ചതല്ലെന്നും അബദ്ധത്തില്‍ ദേഹത്ത് തട്ടിയത് മാത്രമേയുള്‌ലൂവെനന്ും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ വീട്ടമ്മ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷ ജീവനക്കാരാണ് മാധ്യപ്രവര്‍ത്തകനെ തടഞ്ഞ് വച്ചതും പൊലീസിനെ വിവരമറിയിച്ചതും.

പൊലീസിനോടും ഇയാള്‍ അബദ്ധത്തില്‍ പറ്റിയതാണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബോധപൂര്‍വ്വം സ്ത്രീയെ കടന്ന് പിടിച്ചതാണെന്ന് മനസിലായി. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. പ്രഥമദൃഷ്ട്യ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കും ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.

English summary
The journalist, who has been charged with molestation of a housewife, will be deported after completing his time in prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X