യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത 'യുബര്‍' ഡ്രൈവര്‍ക്ക് പണികിട്ടി!
കൊല്‍ക്കത്ത: ടാക്സിഫോര്ഷുവറിന് പിന്നാലെ പ്രമുഖ ടാക്സി സര്‍വ്വീസായ യുബറിലും യാത്രക്കാരിയെ നോക്കി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി പരാതി. കൊല്‍ക്കത്തയില്‍ വെച്ചാണ് ഉബര്‍ ടാക്സി ഡ്രൈവറായ പിന്റു യാദവ് യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്തത്. ജൂലൈ എട്ടിനായിരുന്നു സംഭവം. പരാതിയെതുടര്‍ന്ന് പോലീസ് ജൂലൈ 20 തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.
പോലീസ് അറസ്റ്റിന് പിന്നാലെ യുബര്‍ ഇയാളെ പിരിച്ചുവിടുകയും ചെയ്തു. പിന്റു യാദവ് ഇപ്പോള്‍ ജാമ്യത്തിലാണ്. കൊല്‍ക്കത്തയില്‍ വെച്ച് യാത്രയ്ക്കിടെ ഡ്രൈവര്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഇത് കണ്ട താന്‍ എതിര്‍ത്തെങ്കിലും ഡ്രൈവര്‍ ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

ജൂലൈ രണ്ടാം തീയതി തെക്കന്‍ ദില്ലിയിലെ സാകേതില്‍ നിന്നും ഫരീദാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെ ടാക്സിഫോര്‍ഷുവറിന്റെ ദേവീന്ദര്‍ കുമാര്‍ എന്ന ഡ്രൈവര്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത സംഭവം ഉണ്ടായിരുന്നു. പോലീസ് പരാതിക്ക് പുറമേ യാത്രക്കാരി സോഷ്യല്‍ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളിലും ഇക്കാര്യം പങ്കുവെച്ചിരുന്നു.
ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന ഒല, ടാക്സിഫോര്‍ഷുവര്‍, ഉബര്‍ ടാക്സികളില്‍ യാത്രക്കാര്‍ക്കെതിരെ അക്രമങ്ങളുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ ഉബര്‍ ടാക്സിയില്‍ വെച്ച് മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ യാത്രക്കാരിയുടെ കരണത്തടിച്ച ഡ്രൈവറെ ഓല കാബ് പിരിച്ചുവിട്ടതും ഈ അടുത്ത കാലത്താണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications