കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ കോണ്‍സ്റ്റബിളിനെ എസ് ഐ പീഡിപ്പിച്ചു

Google Oneindia Malayalam News

ലഖ്‌നൊ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ടീച്ചര്‍മാര്‍, വനിതാ ജഡ്ജി, ഇപ്പോഴിതാ വനിതാ കോണ്‍സ്റ്റബിളും ഉത്തര്‍ പ്രദേശില്‍ പീഡനത്തിന് ഇരയായതായി പരാതി. അതും കൂടെ ജോലി ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന്. കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിളാണ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മുസാഫിര്‍നഗര്‍ സ്വദേശിയായ വനിതാ കോണ്‍സ്റ്റബിളാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ കോപ്പി വനിതാ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഇവര്‍ ്‌യച്ചിട്ടുണ്ട്. പീഡിപ്പിച്ചതിന് പുറമെ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കരിയര്‍ തന്നെ ഇല്ലാതാക്കുമെന്നും ഇയാള്‍ വനിതാ കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയിരുന്നത്രെ.

rapeprotestmumbai

രണ്‍വീര്‍ തോമര്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് സഹപ്രവര്‍ത്തകയായ വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരിക്കുന്നത് ഇന്‍സ്‌പെക്ടര്‍ തോമര്‍ എന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഞാന്‍ എതിര്‍ക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. നാണക്കേട് കൊണ്ട് ഇക്കാര്യം ഞാന്‍ പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ ഇയാള്‍ വീണ്ടും എന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തി. - വനിതാ കോണ്‍സ്റ്റബിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പോലീസ് ജോലി തന്നെ ഇല്ലാതാക്കിക്കും എന്ന് പറഞ്ഞ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടിയിരിക്കുകയാണ്. ബാദുണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നാലെ വനിതാ ജഡ്ജിയും പീഡനത്തിന് ഇരയായിരുന്നു.

English summary
Lady constable accuses inspector of sexual harassment in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X