ബലാത്സംഗത്തിന് ഇരയായ ആ പോപ്പ് താരം ആര്?
വാഷിങ്ടണ്‍: താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ആ പോപ് താരം വെളിപ്പെടുത്തുന്നു. ലോകം മുഴുവന്‍ ഏറെ ആരാധനയോടെ കേട്ട ശബ്ദത്തിന് ഇപ്പോഴും ആ നടുക്കുന്ന ഓര്‍മകളുടെ വേദനയുണ്ട്.
ലോക പ്രശസ്ത പോപ് താരം ലേഡി ഗാഗയാണ് അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ 19-ാം വയസ്സില്‍ താന്‍ ബലാത്സംഗത്തിന് ഇരയായി. ആ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് രക്ഷപ്പെടാനാണ് താനിപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ലേഡി ഗാഗ പറയുന്നു.

ഹൊവാര്‍ഡ് സ്റ്റേണിന്റെ റേഡിയോ ഷോയിലാണ് ലേഡി ഗാഗ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ബലാത്സംഗത്തിന്‍റെ നടുക്കത്തില്‍ നിന്നാണ് സൈ്വന്‍ എന്ന തന്റെ ആല്‍ബം തയ്യാറായതെന്നം ഗാഗ പറയുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു സൈ്വന്‍ എന്ന ഗാനം.
പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതായിരുന്നു സൈ്വനിലെ ലേഡി ഗാഗയുടെ പ്രകടനം എന്നായിരുന്നു ആക്ഷേപം. എന്നാല്‍ പ്രേക്ഷകര്‍ അസ്വസ്ഥരാകുന്നതിനും എത്രയോ അധികം താന്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് ഗാഗ പറയുന്നത്.
ബലാത്സംഗത്തെക്കുറിച്ചായിരുന്നു ആ ഗാനം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു. ക്രോധത്തേയും ഉന്മാദത്തേയും കുറിച്ചായിരുന്നു ആ ഗാനം. ഒരുപാട് വേദനകള്‍ക്ക് എനിക്ക് വിടുതല്‍ നല്‍കേണ്ടതുണ്ടായിരുന്നു- സൈ്വനിനെ കുറിച്ച് ഗാഗ പറഞ്ഞത് ഇങ്ങനെയായിരുന്നു.
19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ ബലാത്സംഗം ചെയ്തത് ഒരു 38 കാരനായിരുന്നു. പിന്നീടൊരിക്കല്‍ യാളെ കണ്ടപ്പോള്‍ താന്‍ ഭയം കൊണ്ട് തളര്‍ന്നുപോയെന്നും ഗാഗ വെളിപ്പെടുത്തുന്നു.
അഞ്ച് ഗ്രാമി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഗായികയാണ് ലേഡി ഗാഗ. 13 തവണ എംടിവി മ്യൂസിക് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. എംടിവി അവാര്‍ഡ് ദാന ചടങ്ങില്‍ മാംസ വസ്ത്രം ധരിച്ചെത്തിയും ഗാഗ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications