Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പത് മണിക്കൂര്‍ നീണ്ട 'സെക്‌സ് സീന്‍', നടിയുടെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നു;ലോകം ഞെട്ടി

ലീവ് ബൈ നൈറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

ലോസ് ആഞ്ജലീസ്: ലോകം കാത്തിരിക്കുന്ന സിനിമയാണ് 'ലീവ് ബൈ നൈറ്റ്' എന്നത്. 1920 കളിലെ ക്രൈം ത്രില്ലര്‍ കഥപറയുന്ന സിനിമയില്‍ അഭിനയിക്കുന്ന സിയെന്ന മില്ലറും ബെന്‍ അഫ്‌ലെക്കുമാണ്.

വിദ്യാര്‍ത്ഥികളുമായി സെക്‌സ് ചെയ്ത 30 അധ്യാപികമാര്‍... ലോകത്തെ ഞെട്ടിച്ച 'സെക്‌സ് സ്റ്റോറീസ്...

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം. 'ലീവ് ബൈ നൈറ്റിലെ' സെക്‌സ് സീനുകളാണ്. സിയെന്ന മില്ലര്‍ തന്നെ ആണ് ആ രംഗങ്ങളുടെ ചിത്രീകരണം സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന സെക്‌സ് രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചാണ് ആ വെളിപ്പെടുത്തല്‍. കേട്ടാല്‍ ഞെട്ടിപ്പോകും.

സിയെന്ന മില്ലറും ബെന്‍ അഫ്‌ലെക്കും

സിയെന്ന മില്ലര്‍ ആണ് ലീവ് ബൈ നൈറ്റിലെ കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കൂടിയായ ബെന്‍ അഫ്‌ലെക്ക് ആണ് നായകന്‍.

കാത്തിരിക്കുന്ന സിനിമ

ലോകം കാത്തിരിക്കുന്ന സിനിമയാണ് ലീവ് ബൈ നൈറ്റ്. 1920 കളിലെ ക്രൈം ത്രില്ലര്‍ കഥപറയുന്ന ചിത്രത്തില്‍ എമ്മ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ജോ കോളിനെ അവതരിപ്പിക്കുന്നത് ബെന്നും ആണ്.

സെക്‌സ് സീനുകള്‍ ഇപ്പോഴേ ചര്‍ച്ച

സിനിമയിലെ സെക്‌സ് സീനുകള്‍ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ട് എന്നതാണ് സത്യം.

ഒമ്പത് മണിക്കൂര്‍ ഷൂട്ടിങ്... സെക്‌സ് സീനുകള്‍ മാത്രം

ചിത്രത്തിലെ സെക്‌സ് സീനുകള്‍ മാത്രം തുടര്‍ച്ചയായി ഷൂട്ട് ചെയ്തത് 9 മണിക്കൂര്‍ നേരമായിരുന്നു എന്നാണ് നടി തന്നെ വെളിപ്പെടുത്തിയത്. അതിന്റെ ഞെട്ടലില്‍ നിന്ന് ഹോളിവുഡ് ഇപ്പോഴും മുക്തമായിട്ടില്ല.

ഞെട്ടിത്തരിച്ചു... കണ്ണുനീര്‍ ഒഴുകി

ഷൂട്ടിങ്ങിനിടയില്‍ നിറകണ്ണുകളുമായാണ് നടി പുറത്തിറങ്ങിയത് എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ അതിനെ കുറിച്ച് നടി തന്നെ മറ്റ് ചില കാര്യങ്ങളും പറയുന്നുണ്ട്.

ബെന്നും താനും സഹോദരങ്ങളെ പോലെ

സിനിമയില്‍ അത്രയധികം സെക്‌സ് സീനുകള്‍ ഉണ്ട്. എല്ലാം ബെന്നിനൊപ്പം തന്നെ. എന്നാല്‍ ബെന്നും താനും സഹോദരങ്ങളെ പോലെ ആയതിനാല്‍ ആ സീനുകളില്‍ അഭിനയിച്ചപ്പോള്‍ അത്രയ്ക്ക് കുഴപ്പം തോന്നിയില്ലെന്നാണ് നടി പറഞ്ഞത്.

അത് കഴിഞ്ഞപ്പോള്‍ വിറച്ച്, കണ്ണീരൊഴുക്കി

ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന ആ രംഗങ്ങളുെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയി എന്ന് നടി തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പക്ഷേ 'എല്ലാം' പ്രൊഫഷണല്‍ ആയിരുന്നു എന്ന സമാധാനവും ഇവര്‍ക്കുണ്ട്.

ക്യാമറ ഓഫ് ചെയ്യാന്‍ പോലും സമ്മതിച്ചില്ല

സംവിധായകന്‍ കൂടിയായ നായക നടന്‍ ബെന്‍ അഫ്‌ലെക്ക് ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സിയെന്നയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

മൂന്നാമത്തെ തവണ ചോദിച്ചു... ആ ചോദ്യം

രണ്ട് തവണ ഇത് നടി സഹിച്ചു. എന്നാല്‍ മൂന്നാമതും കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ അവര്‍ ചോദിക്കുക തന്നെ ചെയ്തു. നിങ്ങളെന്താ തമാശ കളിക്കുകയാണോ എന്നായിരുന്നു ചോദ്യം.

നിങ്ങളുടെ ലൈംഗിക കഴിവുകള്‍ കാണിക്കാനാണോ ശ്രമം

ഒടുവില്‍ ആ ചോദ്യവും സിയെന്നയ്ക്ക് ചോദിക്കേണ്ടി വന്നു. എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? നിങ്ങളുടെ ലൈംഗിക ശേഷി നാട്ടുകാരെ കാണിക്കാനാണോ ലക്ഷ്യമിടുന്നത്!!!

ദൃശ്യങ്ങള്‍ അത്രയും വേണ്ടിവരും... പക്ഷേ

സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചിത്രസംയോജനത്തിന് ഇഷ്ടം പോലെ ദൃശ്യങ്ങള്‍ വേണം എന്ന കാര്യം സിയെന്നയ്ക്കും അറിയാം. എന്നാല്‍ 9 മണിക്കൂര്‍ നീളുന്ന ആ ഷൂട്ടിങ്ങിനെ കുറിച്ച് സിയെന്നയോട് നേരത്തേ പറഞ്ഞിരുന്നില്ലെന്നതാണ് സത്യം

ബെന്‍ പ്രൊഫഷണലാണ്

സിനിമയുടെ സംവിധായകനും പ്രധാന നടനും ആയ ബെന്‍ അഫ്‌ലെക്കിനെ കുറിച്ച് ഇത്രയൊക്കെ ആയിട്ടും സിയെന്നയ്ക്ക് മോശം അഭിപ്രായം ഒന്നും ഇല്ല. ബെന്‍ തികഞ്ഞ പ്രൊഫഷണല്‍ ആണെന്നാണ് അഭിപ്രായം.

എവിടെ വച്ചും ചെയ്യുമെന്ന്

സിനിമയുടെ തിരക്കഥയില്‍ ഒരു പ്രയോഗമുണ്ടത്രെ... എവിടെവച്ചും അവര്‍ അത് ചെയ്യും. അതിപ്പോള്‍ കാറിലാണെങ്കില്‍ കാറില്‍, ബാറിലാണെങ്കില്‍ ബാറില്‍. അത് തന്നെയാണ് ചിത്രീകരണത്തിന് ഇത്രയധികം സമയം എടുത്തതും.

കാത്തിരിക്കണം

സിനിമയുടെ ഔദ്യോഗിക റിലീസിങ് ഡിസംബര്‍ 13 ന് ന്യൂയോര്‍ക്കില്‍ നടന്നു. വൈഡ് റിലീസിങ്ങ് ജനുവരി 13 ന് ആണ്.

ഇതാണ് സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍. 18 ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഇത് കണ്ട് കഴിഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions