കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടത്തിലേക്ക് തുറിച്ചു നോക്കുന്നവരില്‍ സ്ത്രീകളും

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: സ്ത്രീകളുടെ മാറിടത്തിലേക്ക് പുരുഷന്മാര്‍ മാത്രമാണോ തുറിച്ചു നോക്കുന്നത്? അല്ല എന്നാണ് അടുത്തിടെ നടന്ന ഒരു ബ്രാ കാം തെളിയിക്കുന്നത്. ബ്രെസ്റ്റ് കാന്‍സറിനെതിരെ സ്ത്രീകളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി നെസ്ലേ ആണ് ബ്രാ കാം ഷൂട്ട് നടത്തിയത്. ഒരു ബ്രായില്‍ ഒളിച്ചുവച്ച ക്യാമറയിലൂടെ തുറിച്ചു നോട്ടക്കാരെ കണ്ടെത്തുകയായിരുന്നു ഉദ്ദേശം.

ബ്രിട്ടനില്‍ ഒരു ദിവസം നടത്തിയ യുവതിയുടെ യാത്രയില്‍ വിവിധയിടങ്ങളില്‍ നിന്നായി 37 പേരാണ് യുവതിയുടെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയത്. എണ്ണം കുറവാണെന്ന് തോന്നുമെങ്കിലും തുറിച്ചുനോട്ടം അപമാനമായി കാണുന്ന രാജ്യത്താണ് സംഭവം നടന്നത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പുരുഷന്മാരാണ് തുറിച്ചു നോട്ടക്കാരില്‍ കൂടുതലെങ്കിലും സ്ത്രീകളും ഒട്ടും പിന്നിലല്ലെന്ന് സംഭവം തെളിയിക്കുകയും ചെയ്തു.

article

മാറിടത്തിലേക്ക് ശ്രദ്ധപതിയാനായി യുവതി ടോപ്പ് അണ്‍സിപ്പ് ചെയ്താണ് കറങ്ങി നടന്നത്. വീഡിയോ യു ട്യൂബില്‍ ഇട്ടതോടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണാനായി എത്തിയത്. പലരും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ബ്രായില്‍ ക്യാമറ പടിപ്പിക്കുന്നതടക്കമുള്ള മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഓരോ സ്ത്രീകളുടെയും മാറിടം ദിവസം പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ അങ്ങിനെ ചെയ്യാറുണ്ടോയെന്നാണ് നെസ്ലേ പരിപാടിയുടെ ഭാഗമായി ഉന്നയിക്കുന്ന ചോദ്യം. പരിപാടിക്ക് വന്‍ പ്രചാരം ലഭിച്ചതോടെ തങ്ങളുടെ ഉദ്ദേശ ശുദ്ധി വിജയിച്ചുവെന്നും നെസ്ലെ അധികൃതര്‍ അവകാശപ്പെടുന്നു. സ്ത്രീകളും മാറിടത്തില്‍ തുറിച്ചു നോക്കാറുണ്ടെന്നകാര്യം പരിപാടിയിലൂടെ പരസ്യമാവുകയും ചെയ്തു.

English summary
London woman's 'Bra Cam' catches men, women sneaking a peek.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X