കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സന്പന്നരുടെ ക്രൂരത തുറന്ന് കാട്ടിയ,വേശ്യകളുടെ കഥപറഞ്ഞ ചിത്രത്തിലെ മുസ്ലീം നടിയ്ക്കെതിരെ ആക്രമണം

  • By ജാനകി
Google Oneindia Malayalam News

റാബത്ത്: മൊറോക്കോയിലെ വേശ്യവൃത്തിയും സൗദിയുടെ പണക്കൊഴുപ്പും പ്രമേയമാക്കി ചിത്രീകരിച്ച മച്ച് ലവ്ഡ് എന്ന മൊറോക്കന്‍ ചിത്രത്തിലെ നായിക ജന്മേദശം വിട്ട് ഫ്രാന്‍സിലേയ്ക്ക് പോയി. നാല് വേശ്യാസ്ത്രീകളുടെ കഥപറയുന്ന ചിത്രത്തില്‍ നായികയായ ലൗബ്‌ന അബിദാറാണ് തനിയ്‌ക്കെതിരായ ആക്രമണം രൂക്ഷമായപ്പോള്‍ മൊറോക്കോ വിട്ടത്.

സൗദി ഉള്‍പ്പടെയുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവരാണ് മൊറോക്കോയില്‍ വേശ്യാവൃത്തി വളര്‍ത്തുന്നത്. ഇവരുടെ പണക്കൊഴുപ്പിന് ഇരയാകുന്ന സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രം രാജ്യത്ത് നിരോധിച്ചിരുന്നു. മൊറോക്കന്‍ സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞാണ് ചിത്രം നിരോധിച്ചത്.

ഇതിന് പിന്നാലെയാണ് നായികയ്‌ക്കെതിരെയും ആക്രമണം രൂക്ഷമായത്. രക്തം വാര്‍ന്നൊഴുകുന്ന തന്റെ മുഖത്തിന്റെ ദൃശ്യവും തനിയ്ക്ക് പരിക്കേറ്റതുള്‍പ്പടെയുള്ള കാര്യങ്ങളും ലൗബ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ആക്രമണം

ആക്രമണം

മൊറോക്കോയിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് ചിത്രം നിരോധിച്ചത്. മതം തള്ളിപ്പറയുന്ന സ്വവര്‍ഗ അനുരാഗത്തോടും വിവാഹ പൂര്‍വ്വ ലൈഗിക ബന്ധത്തോടും അടുത്ത് നില്‍ക്കുന്ന ചിത്രം നിരോധിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ള

ആക്രമണം

ആക്രമണം

നാല് സ്ത്രീകളുടെ കഥയിലൂടെയാണ് മൊറോക്കോയിലെ വേശ്യാവൃത്തിയുടെ ഏറ്റവും ക്രൂരമായ മുഖം ചിത്രം വരച്ച് കാട്ടുന്നത്. പണക്കൊഴുപ്പിന് മേല്‍ സമ്പന്നര്‍ കാട്ടുന്ന ലൈംഗിക അധിനിവേശം തന്നെയാണ് മൊറോക്കോയില്‍ നടക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ അരാളാണ് ലൗബ്‌ന് അബിദാര്‍. കഴിഞ്ഞ ദിവസം കാസാബഌന്‍കയില്‍ വച്ച് ഇവരെ ചില അഞ്ജാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുഖം വികൃതമാക്കാനായിരുന്നു ശ്രമം

രാജ്യം വിട്ടു

രാജ്യം വിട്ടു

സുരക്ഷാ കാരണങ്ങള്‍ കൊണ്ട് താന്‍ മൊറോക്കോ ഉപേക്ഷിച്ചെന്നും ഫ്രാന്‍സിലേയ്ക്ക് കുടിയേറിയെന്നും ലൗബ്‌ന

കോടതി

കോടതി

പോണോഗ്രാഫിക് കണ്ടന്റ് ഉണ്ടെന്ന് ആരോപിച്ച് ലൗബ്‌നയേയും സംവിധായകനായ നബീല്‍ അയോച്ചിനേയും കോടതി കയറ്റിയിരുന്നു.

മച്ച് ലവ്ഡ്

മച്ച് ലവ്ഡ്

നബീല്‍ അയോച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2015 മെയ് മാസത്തിലാണ് റിലീസ് ചെയ്തത്. മൊറോക്കോയിലും ഫ്രാന്‍സിലും ചിത്രം റിലീസ് ചെയ്തു. വേശ്യാവൃത്തിയുടെ കഥപറഞ്ഞ ചിത്രം മൊറോക്കോ നിരോധിച്ചിരുന്നു.

English summary
Star of Morocco sex worker film flees for France after 'beating'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X