കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസരബോധമില്ലാതെ ഇണചേര്‍ന്ന 'ആ' കഴുതകളെ വീണ്ടും ഒന്നിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

വാഴ്‌സ: പരിസരബോധമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പോളിഷ് മൃഗശാല അധികൃതര്‍ വേര്‍പിരിച്ച രണ്ട് കഴുതകളെ വീണ്ടും യോജിപ്പിച്ചു. 'ഇതിനൊക്കെ' ഒരു ഒളിയും മറയും വേണമെന്നാണല്ലോ കാരണവന്‍മാര്‍ പറയുന്നത്. കാരണവന്മാരുടെ വാക്ക് തെറ്റിച്ച രണ്ട് കഴുതകള്‍ക്കാണ് ഇടയ്ക്ക് അവര്‍ തന്നെയൊരു മുട്ടന്‍ പണി കൊടുത്തത്. എന്തായാലും പത്ത് വര്‍ഷത്തിനിപ്പുറം ആ ഇണക്കഴുതകള്‍ക്ക് വീണ്ടും യോജിയ്ക്കാനായി.

പോളിഷ് കാഴ്ച ബംഗ്ളാവിലെ നെപ്പോളിയനും ആന്റോസിയുമാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അകറ്റപ്പെട്ടത്. കാഴ്ചബംഗ്ളാവിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവരുടെ ഇണചേരല്‍ സൃഷ്ടിച്ച തലവേദന ചില്ലറയല്ല. കുട്ടികള്‍ക്ക് മുന്നിലും മൃഗങ്ങള്‍ പരിസര ബോധമില്ലാതെ സെക്‌സിലേര്‍പ്പെട്ടു. ഇതോടെ കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട അവസ്ഥ അമ്മമാര്‍ക്കുണ്ടായി.

Donkey

അതോടെ നെപ്പോളിയന്റെയും ആന്റോസിയയുടേയും 'കുരുത്തക്കേട്' മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് യാഥാസ്ഥിതികരായ മൃഗശാല അധികൃതകര്‍ കഴുതകളെ വേര്‍പിരിച്ച് രണ്ട് കൂട്ടിലാക്കി. സംഭവം വിവാദമായി.

പത്ത് വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തിയ ശ്രമത്തിലൂടെയാണ് കഴുതകളെ വീണ്ടും ഒന്നിപ്പിയ്ക്കാനായത്. 7000 ഓളം പേര്‍ കഴുതകളെ ഒന്നിപ്പിയ്ക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയത്. മാത്രമല്ല ഇവരെ ഒന്നിപ്പിയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജുകളും തുറന്നു.

രണ്ടിടത്തായി കഴിയുന്നത് മൃഗങ്ങളുടെ മാനസികാവസ്ഥയെ ബാധിയ്ക്കുമെന്ന് വിദഗ്ദരും വിലയിരുത്തി. തുടര്‍ന്നാണ് രണ്ട് പേരെയും വീണ്ടും ഒന്നിപ്പിച്ചത്. എന്തായാലും പത്ത് കൊല്ലത്തിന് ശേഷം വീണ്ടും കണ്ട് മുട്ടിയതിന്റെ സന്തോഷത്തിലാണ് നെപ്പോളിയനും ആന്റോസിയയും.

English summary
Two passionate donkeys in a Polish zoo, who still couldn't get enough of each other after 10 years together, were separated following an outcry over their love-making, which "disturbed" the younger zoo visitors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X