ഭോപ്പാലില്‍ 50കാരന്‍ പശുവിനെ ബലാത്സംഗം ചെയ്തു, 'ഗോഭക്തി'യെ പരിഹസിച്ച് വിദേശ മാധ്യമങ്ങള്‍
ഭോപ്പാല്‍: പശുവിനെ ഗോമാതാവായി കാണുകയും ഗോഹത്യ പാപമായി കാണുകയും ചെയ്യുന്നവരുടെ നാടാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ പശുവിനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം ആഘോഷമാക്കി മാറ്റുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ഗോസംരക്ഷണം പറയുന്ന ബിജെപിയുടെ തട്ടകങ്ങളില്‍ ഒന്നായ മദ്ധ്യപ്രദേശിലാണ് പശുവിനെ ബലാത്സംഗം ചെയ്തത്.
തൊഴുത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ പശുവിനെയാണ് 50കാരനായ മദ്യ പാനി പീഡിപ്പിച്ചത്. പശുവിനെ ആരാധിയ്ക്കുന്നവരുടെ നാട്ടില്‍ അതേ മൃഗത്തിന് നേരിടുന്ന ദുരവസ്ഥ എന്ന് പറഞ്ഞാണ് വിദേശ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിയ്ക്കുന്നത്.

മദ്ധ്യപ്രദേശിലെ ബേട്ടൂല്‍ പട്ടണത്തിലാണ് ശ്രാവണ്‍ വ്യാസ് എന്നയാള്‍ പശുവിനെ ബലാത്സംഗം ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ പശുവിനെ പീഡിപ്പിയ്ക്കുന്നത് കണ്ട് മൂന്ന് സ്ത്രീകള്‍ വിവരം മിത്‌ലേഷ് കുമാര്‍ എന്ന യുവാവിനെ അറിയിക്കുകയും ചെയ്തു. ഈ യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രകൃതി വിരുദ്ധ പീഡനത്തിന് ഐപിസി 377ാം വകുപ്പ് പ്രകാരം മധ്യവയസ്‌ക്കരനെതിരെ കേസെടുക്കുകയും ജയിലാലക്കുകയും ചെയ്തു. മാര്‍ച്ച് 19നാണ് ഇയാള്‍ പശുവിനെ പീഡിപ്പിച്ചത്. 2013 ലും സമാനമായ രീതിയില്‍ മദ്ധ്യപ്രദേശില്‍ പശുവിനെ പീഡിപ്പിച്ചിരുന്നു.












Click it and Unblock the Notifications