ഇവര്‍ മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍... ചെന്നൈയ്ക്ക് വേണ്ടി ചെയ്തത്
മുംബൈ: ലൈംഗികത്തൊഴിലാളികളെ അറപ്പോടെ നോക്കുന്ന നരു സമൂഹമാണ് നമ്മുടേത്. പകള്‍ വെളിച്ചത്തില്‍ ആട്ടിയോടിയ്ക്കുന്നവര്‍ തന്നെ ഇരുട്ട് വീഴുമ്പോള്‍ വഷളന്‍ചിരിയും പുരട്ടി ഇവരെ തേടിയിറങ്ങും.
ഇവരും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ അവരേയും ബാധിയ്ക്കും. സമൂഹത്തിന് വേണ്ടി അവര്‍ക്കും ഉണ്ട് ചെയ്യാന്‍ പല കാര്യങ്ങളും.
വെള്ളപ്പൊക്ക ദുരിതത്തില്‍ പെട്ട ചെന്നൈക്കാര്‍ക്ക് വേണ്ടി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍ ഒരു ലക്ഷം രൂപയാണ് സമാഹരിച്ച് നല്‍കിയിരിയ്ക്കുന്നത്. അതും ഏറെ കഷ്ടപ്പെട്ട് തന്നെ.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളാണിവര്‍. ആകെ മൂവായിരത്തോളം പേരുണ്ട് ഇവിടെ ലൈംഗികത്തൊഴിലാളികളായിട്ട്. അതില്‍ രണ്ടായരം പേരും ഈ ദൗത്യത്തില്‍ തങ്ങളുടെ പങ്ക് നല്‍കി.
സമ്പാദ്യങ്ങളില്‍ നിന്നുള്ള നീക്കിയിരിപ്പും, ചില നേരങ്ങളില്‍ ഭക്ഷണം ഒഴിവാക്കിയും ഒക്കെയാണ് ഇവര്‍ ഈ തുക സമാഹരിച്ചത്. സ്‌നേഹാലയ ഫൗണ്ടേഷന്‍ വഴി ജില്ലാ കളക്ടര്‍ അനില്‍ കവാഡെ തുക സ്വീകരിച്ചു.












Click it and Unblock the Notifications