കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണിയുരിയാന്‍ തയ്യാറാണോ... പണം തരാന്‍ മഹാരാഷ്ട്ര തയ്യാര്‍!

Google Oneindia Malayalam News

ഔറംഗബാദ്: തലക്കെട്ട് കണ്ട് തെറ്റിദ്ധരിയ്ക്കണ്ട. വേറെ ഒന്നിനും അല്ല വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുന്ന കാര്യം പറഞ്ഞത്. ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്ക് 'മോഡല്‍' ആകാനാണ്.

ഇത്രനാളും വളരെ കുറഞ്ഞ തുകയായിരുന്നു മഹാരാഷ്ട്രയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് 'മോഡല്‍' ആകുന്നവര്‍ക്കായി നല്‍കിയിരുന്നത്. ഇത് സര്‍ക്കാര്‍ ഒറ്റയടിയ്ക്ക് മൂന്നിരട്ടിയോളമാക്കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പിലാകും.

Drawing

ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ് 'ലൈഫ് മോഡുകളുടെ' ചിത്രം വരയ്ക്കുക എന്നത്. എന്നാല്‍ പ്രതിഫലം തുച്ഛമായതിനാല്‍ മോഡലാകാന്‍ ആളുകളെ കിട്ടാത്ത അവസ്ഥയായിരുന്നു ഇത്രനാളും.

പൂര്‍ണ നഗ്നരായ മോഡലുകള്‍ക്ക് നേരത്തെ വെറും 300 രൂപയായിരുന്നു പ്രതിഫലം. അര്‍ദ്ധ നഗ്നര്‍ക്ക് 250 ഉം, വസ്ത്രം ധരിച്ച് മോഡലുകള്‍ക്ക് 200 ഉം ആയിരുന്നു പ്രതിഫലം. പുതിയ ഉത്തരവ് പ്രകാരം പൂര്‍ണ നന്ഗ മോഡലുകള്‍ക്ക് 1000 രൂപ പ്രതിഫലം ലഭിയ്ക്കും. അര്‍ദ്ധ നഗ്നര്‍ക്ക് 600 രൂപയും വസ്ത്രം ധരിച്ചവര്‍ക്ക് 400 രൂപയും ലഭിയ്ക്കും.

എന്തായാലും പ്രതിഫലം കുത്തനെ ഉയര്‍ത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡലുകളെ ലഭിയ്ക്കാത്ത പ്രശ്‌നം അവസാനിയ്ക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെയാണ് മോഡലുകളുടെ പ്രതിഫലത്തുക.

English summary
More people may turn up to pose as draped, nude and semi-nude models for students of fine arts colleges now that the Maharashtra government has announced an almost three-fold rise in their honorarium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X