ദുബായ്: സെക്സിന് വിസമ്മതിച്ചു, വീട്ടുജോലിക്കാരിയെ സഹപ്രവര്‍ത്തകന്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു
ദുബായ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഇന്തൊനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയ്ക്ക് സഹപ്രവര്‍ത്തകനില്‍ നിന്നും ക്രൂരമായ പീഡനം. ബംഗ്ളാദേശിയായ സഹപ്രവര്‍ത്തകനാണ് 24കാരിയായ യുവതിയെ സിഗരറ്റ് കൊണ്ട് പൊള്ളിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു. ദുബായ് ക്രിമനില്‍ കോടതി കേസ് പരിഗണിയ്ക്കുകയാണ്.
യുവാവും യുവതിയും ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഒരു വീട്ടിലാണ് ജോലി ചെയ്യുന്നത്. നിരന്തരമായി യുവാവ് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിയ്ക്കുന്നതായി യുവതി പറയുന്നു. മുറിയിലേയ്ക്ക് കയറി കതകടച്ചാണ് ഇവര്‍ രക്ഷപ്പെട്ടിരുന്നത്. ഇതോടെ യുവാവ് ഉപദ്രവിയ്ക്കാന്‍ തുടങ്ങി. സ്‌പോണ്‍സറും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് യുവതിയെ സിഗരറ്റ് കൊണ്ട് പൊള്ളിയ്ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ കടന്ന് പിടിയ്ക്കുകയുമായിരുന്നു യുവാവ്.

യുവാവിനെ പിടിച്ച് തള്ളിയ ശേഷം സ്ത്രീ മുറിയില്‍ കയറി വാതിലടച്ചു. സ്‌പോണ്‍സറെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സ്ത്രീയെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടും യുവാവ് ശല്യം ചെയ്തിരുന്നു. പൊലീസ് പിടിയിലായ യുവാവിന്റെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയിലാണ് നടക്കുന്നത്. കേസില്‍ വിധി പറയുന്നത് ഡിസംബര്‍ 15ലേയ്ക്ക് മാറ്റി.












Click it and Unblock the Notifications