നൂറ് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം... ആള് എയ്ഡ്സ് രോഗി; ഞെട്ടിയ്ക്കുന്ന വാര്‍ത്ത
മലാവി(ആഫ്രിക്ക): ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഞെട്ടിപ്പിയ്ക്കുന്ന ഗോത്രാചാരങ്ങളെ കുറിച്ച് പല കഥകളും വാര്‍ത്തകളും ഉണ്ട്. ഒരു പക്ഷേ ഒരു പരിഷ്കൃത സമൂഹത്തിന് വിദൂരമായ ദുസ്വപ്നത്തില് പോലും ചിന്തിയ്ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്.
ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഗോത്രാചാരത്തിന്റെ ഭാഗമായി നൂറിലധികം പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആള് എയ്ഡ്സ് രോഗി ആണെന്നതാണ് ആ വാര്‍ത്ത. എന്തായിരിക്കും ആ പെണ്‍കുട്ടികളുടെ ഇനിയുള്ള ജീവിതം?
പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്. എന്തിനാണ് എട്ടുംപൊട്ടും തിരിയാത്ത ആ പെണ്‍കുട്ടികളെ അങ്ങനെയൊരു നരകത്തിലേയ്ക്ക് തള്ളി വിടുന്നത്? ആരുടേയും മനസ്സാക്ഷിയെ മരപ്പിയ്ക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്.

ഞെട്ടിപ്പിയ്ക്കുന്ന ആചാരം
പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഇതാണ് മലാവിയിലെ രെു ഗോത്രത്തിന്റെ ആചാരം.

'കഴുതപ്പുലി'
ഹൈന എന്ന വിളിയ്ക്കപ്പെടുന്ന ആളുകളാണ് ഇത് ചെയ്യുക. പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഹൈനയുടെ അടുത്തേയ്ക്ക് അയക്കും. ഹൈന എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ കഴുതപ്പുലി എന്നാണ് അര്‍ത്ഥം.

എറിക് അനിവ
എറിക് അനിവ എന്ന 'ഹൈന' ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇയാളെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു.

നൂറ് പെണ്‍കുട്ടികള്‍
നൂറ് പെണ്കുട്ടികളുമായിട്ടെങ്കിലും താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. ആ നൂറ് പെണ്‍കുട്ടികളുടേയും ജീവിതത്തിലെ ആദ്യ പുരുഷന് ഇയാള്‍ ആയിരുന്നു എന്നര്‍ത്ഥം.

എയ്ഡ്സ് രോഗി
താന്‍ ഒരു എയ്ഡ്സ് രോഗി ആണെന്ന് എറിന് അനിവ തന്നെയാണ് ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് ഇത് വലിയ വിവാദമായത്.

പണംകിട്ടുന്ന പരിപാടി
ഓരോ പെണ്‍കുട്ടിയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഹൈനയ്ക്ക് പണം കിട്ടും. 250 രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് പ്രതിഫലം.

ശുദ്ധീകരണമാണത്രെ
ഒരു പെണ്‍കുട്ടിയ്ക്ക് ശാരീരികമായി പ്രായപൂര്‍ത്തിയാകുമ്പോള്‍ ചെയ്യേണ്ട ആചാര പ്രകാരമുള്ള ശുദ്ധീകരണമാണ് ഹൈനയുമായുള്ള ലൈംഗിക ബന്ധം എന്നാണ് ഈ ഗോത്രക്കാരുടെ വിശ്വാസം.

ഉറ ഉപയോഗിക്കില്ല
ഹൈനമാര് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉറ ഉപയോഗിക്കാന്‍ പാടില്ലെന്നതാണത്രെ ചട്ടം. അങ്ങനെ തന്നെ ആയിരിക്കണം ഇയാള്‍ക്ക് എച്ച്ഐവി ബാധ ഉണ്ടായത്.

പെണ്‍കുട്ടികള്‍ പുകഴ്ത്തും
ഹൈനയുമായുള്ള ലൈംഗിക ബന്ധത്തിന്റെ കഥകള്‍ പെണ്‍കുട്ടികള്‍ മറ്റുള്ളവരോട് പറഞ്ഞുനടക്കുമത്രെ ഇവിടെ. മികച്ച അഭിപ്രായമാണ് പെണ്‍കുട്ടികള്‍ക്ക് എറിക് അനിവയെ കുറിച്ചുള്ളതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ചെറിയ കുട്ടികള്‍
പന്ത്രണ്ടും പതിമൂന്നും വയസ്സായ പെണ്‍കുട്ടികള്‍ വരെ തന്റെ അടുത്ത് വരാറുണ്ടെന്ന് ഇയാള്‍ പറയുന്നു. പക്ഷേ കുറച്ചകൂടി പ്രായമുള്ള പെണ്കുട്ടികളോടാണത്രെ ഇയാള്‍ക്ക് താത്പര്യം.

ശിക്ഷയായും
ഗോത്രത്തില്‍ തെറ്റ് ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ശിക്ഷയും ഹൈനയ്ക്കൊപ്പം കിടക്ക പങ്കിടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനേകം ഹൈനമാര്
ഒരു ഗോത്രത്തില്‍ തന്നെ അനേകം ഹൈനമാര് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഗോത്രത്തില്‍ വലിയ സ്ഥാനവും ഉണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications