മലയാളികളുടെ സ്വവര്‍ഗ്ഗ വിവാഹം... അങ്ങ് അമേരിക്കയില്‍... ചിത്രങ്ങള്‍
ന്യൂയോര്‍ക്ക്: ഇന്ത്യ ഇപ്പോഴും സ്വവര്‍ഗ്ഗ പ്രണയത്തിന് എതിരാണ്. സ്വവര്‍ഗ്ഗ പ്രണയവും വിവാഹവും ഒന്നും ഇപ്പോഴും നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക് ഒരു കുറവും ഇല്ല.
വിവാഹം കഴിച്ച മലയാളികളായ സ്വവര്‍ഗ്ഗ പ്രേമികളെ കുറിച്ചാണ് വാര്‍ത്ത. എന്നാല്‍ ഇവര്‍ വിവാഹം കഴിച്ചത് കേരളത്തില്‍ വച്ചല്ല. അങ്ങ് അമേരിക്കയില്‍ വച്ചാണ്. അതും രണ്ട് വീട്ടുകാരുടേയും സമ്മതത്തോടേയും ആശീര്‍വാദത്തോടേയും.
സന്ദീപും, കാര്‍ത്തിക്കും. രണ്ട് പേരുടേയും കുടുംബങ്ങള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. 2015 ജനുവരി 18ന് കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു വിവാഹം.

ദീപക്കും കാര്‍ത്തിക്കും
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണ് ദീപക്കും കാര്‍ത്തിക്കും.

പ്രണയം
രണ്ടര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.

വീട്ടുകാര്‍ കൂടെയുണ്ട്
രണ്ട് പേരുടേയും വീട്ടുകാരും ബന്ധുക്കളും എല്ലാം ചേര്‍ന്നാണ് വിവാഹം നടത്തിയത്. മതാചാരപ്രകാരമായിരുന്നു വിവാഹം.

പരിചയപ്പെട്ടത്
ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി.

വിവാഹ നിശ്ചയം
വേര്‍പിരിയാകാനാത്തവിധം പ്രണയത്തിലായപ്പോള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുമ്പ് തന്നെ വിവാഹ നിശ്ചയവും നടത്തി.

ഒരുക്കങ്ങള്‍
വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഒരു വര്‍ഷം വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കാണ് ഇവര്‍ ചെലവഴിച്ചത്.

വിവാഹത്തിന്
വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള സ്വവര്‍ഗ്ഗാനുരാഗികളും പങ്കെടുത്തു.

ക്വീറല
കേരളത്തിലെ സ്വവര്‍ഗ്ഗ പ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്വീറല. ഇവരാണ് ദീപക്കിന്റേയും കാര്‍ത്തിക്കിന്റേയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

അമേരിക്ക തന്നെ ആശ്വാസം
സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന അത്ര പ്രശ്‌നങ്ങള്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്ലി. അടുത്തിടെയാണ് ഇന്ത്യാക്കാരികളായ രണ്ട് യുവതികള്‍ അമേരിക്കയില്‍ വച്ച് വിവാഹിതരായത്.

പ്രകൃതിവിരുദ്ധമോ?
സ്വവര്‍ഗ്ഗ പ്രണയത്തെ പ്രകൃതിവിരുദ്ധം എന്നാണ് ഇപ്പോഴും നമ്മുടെ നാട്ടില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ഇതില്‍ പ്രകൃതിവിരുദ്ധത ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തികച്ചും ജൈവപരം
തലച്ചോറും ഹോര്‍മോണുകളും പിന്നെ അടിസ്ഥാനപരമായി ജനിതകവും ആണ് സ്വര്‍ഗ്ഗ പ്രണയത്തിന്റെ കാരണക്കാര്‍. ഈ പറഞ്ഞവയെല്ലാം തന്നെ ജൈവപരമാണ്. അപ്പോള്‍ പിന്നെ സ്വര്‍ഗ്ഗ പ്രണയം മാത്രം എങ്ങനെ പ്രകൃതി വിരുദ്ധമാകും?

മറ്റ് ജീവികളിലും
മനുഷ്യരില്‍ മാത്രമല്ല സ്വവര്‍ഗ്ഗ പ്രണയമുള്ളത്. പക്ഷികളിലും ഡോള്‍ഫിനുകളിലും പെന്‍ഗ്വിനുകളിലും, എന്തിന് നമ്മുടെ ആടുകളില്‍ വരെ സ്വവര്‍ഗ്ഗാനുരാഗികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications