കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 വൃദ്ധരെ ബലാത്സംഗം ചെയ്ത 24വയസുള്ള നഴ്സിന് തടവ് ശിക്ഷ, പീഡനം നടന്നത് വൃദ്ധമന്ദിരത്തില്‍

  • By Meera Balan
Google Oneindia Malayalam News

ഹെല്‍സിന്‍കി: വൃദ്ധസദനത്തിലെ അന്തേവാസികളായ വൃദ്ധരെ ബലാത്സംഗം ചെയ്ത മെയില്‍ നഴ്‌സിന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. 24കാരനായ നഴ്‌സാണ അവശരായ വൃദ്ധരോട് ക്രൂരത കാട്ടിയത്. 27 വൃദ്ധരാണ് ഫിന്‍ലാന്‍ഡുകാരനായ നഴ്‌സിന്റെ പീഡനത്തിന് ഇരയായത്.

പിര്‍കമാ ജില്ലാ കോടതി ഒമ്പത് വര്‍ഷത്തേയ്ക്കാണ്‌നഴ്‌സിനെ ശിക്ഷിച്ചത്. കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന രോഗികളായിരുന്നു വൃദ്ധ മന്ദിരത്തില്‍ ഉണ്ടായിരുന്നവരില്‍ ഏറെയും. 74 വയസിനും നൂറ് വയസിനും ഇടയില്‍ പ്രായമുള്ളര്‍.

Rape

2013-2014 കാലഘട്ടത്തിലാണ് പീഡനങ്ങള്‍ ഏറെയും നടന്നത്. കിടപ്പിലായ രോഗികളില്‍ ഏറെയും സംഭവത്തെപ്പറ്റി പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നതും ഇയാളുടെ ക്രൂരതകള്‍ ഇരട്ടിച്ചു . വൃദ്ധ മന്ദിരത്തിന് പുറത്തുനിന്നുള്ള ആരും സംഭവത്തിന് ദൃക്‌സാക്ഷികളായും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം .

പക്ഷേ സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തോട് നഴ്‌സ് പൂര്‍ണമായും സഹകരിയ്ക്കുകയായിരുന്നു. പീഡനത്തിന് ഇരയായവര്‍ക്ക് 18000 യൂറോ നഷ്ടപരിഹാരം നല്‍കാനും കോടതി നഴ്‌സിനോട് ഉത്തവിട്ടു . ഇരകളുടെ സ്വകാര്യത പരിഗണിച്ച് ഫിന്‍ലന്റിലെ ഏത് വൃദ്ധമന്ദിരത്തിലാണ് സംഭവം നടന്നതെന്ന് കോടതി പുറത്ത് വിട്ടിട്ടില്ല .

English summary
Male nurse jailed for raping 27 elderly patients in Finland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X