കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗമെന്നാല്‍ ബലം പ്രയോഗിച്ചുള്ള ആശ്ലേഷം, ടീഷര്‍ട്ട് വിവാദത്തില്‍

  • By Meera Balan
Google Oneindia Malayalam News

മനില: ബലാത്സംത്തിനെതിരെ ലോകമെങ്ങും പ്രതിഷേധേം ശക്തമാക്കുമ്പോള്‍ ഫിലിപ്പീന്‍സിലെ ഒരു വന്‍കിട ഷോപ്പിംഗ് മാളില്‍ ബലാത്സംഗത്തെ തമാശവത്ക്കരിച്ച് ടീ ഷര്‍ട്ട്. ടീ ഷര്‍ട്ടിന്റെ ചിത്രം ഫേസ് ബുക്കില്‍ ഒരു എഴുത്തുകാരി പോസ്റ്റ് ചെയ്തു. സംഭവം. സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമോയതോടെ ഷര്‍ട്ടിന്‍റെ വില്‍പ്പന ഷോപ്പിംഗ് മാള്‍ നിര്‍ത്തിവച്ചു.

ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് 'ഇറ്റസ് നോട്ട് റേപ്. ഇറ്റസ് എ സ്‌നഗിള്‍ വിത്ത് എ സ്ട്രഗിള്‍' എന്ന വാചകത്തോടെ വില്‍പ്പനയ്ക്ക് വച്ച റേപ് ടീ ഷര്‍ട്ടുകളാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. പ്രയാസപ്പെട്ട് നടത്തുന്ന ആശ്ലേഷമാണ് ബലാത്സംഗമെന്നാണ് ടീ ഷര്‍ട്ടിലെ വാചകങ്ങള്‍. എന്തായാലും സംഭവം യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാദമാക്കി. ഫേസ് ബുക്ക് പോസ്റ്റില്‍ റേപ് കുപ്പായത്തെ വിമര്‍ശിച്ച് ഒട്ടേറെ കമന്‍റുകളും എത്തി.

Rape

എഴുത്തുകാരിയായ കേരന്‍ ക്യനാവിക്‌സ് ആണ് റേപ്പ് കുപ്പായം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഷര്‍ട്ടുകള്‍ പിന്‍വലിയ്ക്കുകയും മാപ്പ് പറയുകയുമായിരുന്നു ഷോപ്പിംഗ് മാള്‍. ഫിലിപ്പീന്‍സിലും ചൈനയിലും ഉള്‍പ്പടെ 46 അധികം ഷോപ്പിംഗ് മാളുകള്‍ ഉള്ള എസ്എം മാളാണ് വിവാദത്തില്‍ പെട്ടത്.

ഇത്തരമൊരു ടീ ഷര്‍ട്ട് വിത്പ്പനയ്ക്കായി വച്ച കാര്യ അറിയില്ലായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതോടെയാണ് തങ്ങള്‍ അറിഞ്ഞതെന്നും ഷര്‍ട്ടുകളുടെ വിത്പ്പന്ന തടഞ്ഞുവെന്നും എസ്എം അധികൃതര്‍ പറഞ്ഞു. കടും നീല നിറത്തോട് കൂടിയ ടീ ഷര്‍ട്ടാണ് കൗമാരക്കാരെ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്ക് വച്ചത്.

English summary
The Philippines' biggest mall operator said on Tuesday it had withdrawn from its shelves a T-shirt that made fun of rape, following outrage on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X