കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുകാരിയെ പീഡിപ്പിച്ച സ്വന്തം അച്ഛനെ പൊലീസില്‍ ഏല്‍പ്പിച്ച് 11കാരി, സംഭവം കാട്ടാക്കടയില്‍

  • By ജാനകി
Google Oneindia Malayalam News

തിരുവനന്തപുരം: സ്വന്തം കൂട്ടുകാരിയെ തന്റെ അച്ഛന്‍ പീഡിപ്പിച്ചപ്പോള്‍ അച്ഛനെ പൊലീസിനെ കൊണ്ട് പിടിപ്പിച്ച് 11കാരി. കാട്ടാക്കടയിലാണ് 11കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ സ്വന്തം മകള്‍ തന്നെ കുടുക്കിയത്. ആമച്ചല്‍ സ്വദേശിയായ അജയനാണ് അറസ്റ്റിലായത്. അജയന്റെ മകളുടെ കൂട്ടുകാരിയാണ് പീഡനത്തിന് ഇരയായത്.

അജയന്റെ മകളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ക്ളാസിലാണ് പഠിയ്ക്കുന്നത്. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ജനവരി 16നാണ് പീഡനം നടക്കുന്നത്. അജയന്റെ മകള്‍ക്കൊപ്പമാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. കൂട്ടുകാരിയുമായി കളിയ്ക്കാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആരുമറിയാതെ അജയന്‍ പീഡിപ്പിച്ചു.

Rape

പീഡനവിവരം രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന് അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പ്രകാരം കേസുണ്ട്.

English summary
Man arrested for raping daughter's friend in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X