മകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച പിതാവ് അറസ്റ്റില്‍; 17 കാരിയുടെ കണ്ണീരിന്റെ കഥ
ഹൈദരാബാദ്: മകളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച പിതാവ് അറസ്റ്റില്‍. 17 കാരി പെണ്‍കുട്ടിയെ പലതവണ വീട്ടില്‍ നിന്നും കാണാതായതാണ് അന്വേഷണത്തെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വര്‍ഷത്തില്‍ പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ പോലീസ് നടത്തിയ തിരച്ചലില്‍ കണ്ടെത്തി. ജനുവരി 3ന് പെണ്‍കുട്ടിയെ വീണ്ടും കാണുനില്ല എന്ന പരാതിയാണ് കേസിന് വഴിത്തിരിവ് ഉണ്ടാക്കിയത്.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അവിഹിത ബന്ധത്തിലുള്ള ഭര്‍ത്താവ് തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന കഥകളാണ് പുറത്തു വന്നത്.
ആദ്യ വിവാഹത്തില്‍ മകള്‍ ജനിച്ചതിന് ശേഷം യുവതി ഇപ്പോള്‍ കൂടെ താമസിക്കുന്ന യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളുമുണ്ട്. യുവതിയുടെ ആദ്യ ബന്ധത്തിലുണ്ടായ പെണ്‍കുട്ടിയെ വേശ്യാവൃത്തി നിര്‍ബന്ധിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മാനസികവും ശാരീരികവുമായ പീഡനത്തെ ഭയന്നാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങി പോയത്. വീട്ടില്‍ താമസിക്കണമെങ്കില്‍ പണമുണ്ടാക്കി കൊണ്ടു വരണം എന്നായിരുന്നു പറഞ്ഞത്. പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications