നവദമ്പതിമാര്ക്കിടയില് നഗ്നനായി കിടന്നുറങ്ങിയ വിരുതന് അകത്തായി!
സിഡ്നി: നവദമ്പതിമാരുടെ കൂടെ നഗ്നനായി കിടന്നുറങ്ങി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറി തങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങിയ വിരുതനെ ദമ്പതിമാര്‍ തന്നെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഓസ്ട്രേലിയയിലെ കിഴക്കന്‍ സിഡ്നിക്ക് സമീപം മറൗബ്രയിലാണ് വിചിത്രമായ ഈ സംഭവം ഉണ്ടായത്.
അടുത്തിടെ വിവാഹിതരായ ക്രിസിനും ഭാര്യ കാറ്റിക്കുമാണ് ഞെട്ടിപ്പിക്കുന്ന ഈ അനുഭവം ഉണ്ടായത്. ഭര്‍ത്താവ് ക്രിസ് ഒരു വശത്തും താന്‍ തൊട്ടടുത്തുമായിരുന്നു ഉറങ്ങിയിരുന്നത്. ഇടയ്ക്ക് കണ്ണ് തുറന്നുനോക്കുമ്പോഴാണ് കിടക്കയില്‍ ഒരു അപരിചിതനെ കണ്ടത്. എന്റെ തൊട്ടടുത്തായിരുന്നു അയാള്‍. വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. നല്ല ഉറക്കത്തിലായിരുന്നു അയാള്‍ - കാറ്റി ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

കാറ്റിക്ക് ആദ്യമൊന്നും താന്‍ കണ്ടത് യാഥാര്‍ഥ്യമാണ് എന്ന് വിശ്വസിക്കാനായില്ല. പിന്നീട് പതുക്കെ കിടക്കയില്‍ നിന്നും എഴുന്നേറ്റ് ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഉറക്കം ഞെട്ടിയ അപരിചിതന് വസ്ത്രങ്ങള്‍ ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രിസ് ഇയാളെ കീഴ്പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
അടുക്കള ജനാല വഴിയാണ് ഇയാള്‍ അകത്തുകയറിയത് എന്നാണ് കരുതുന്നത്. 25 വയസ്സ് തോന്നിക്കുന്ന ഇയാള്‍ അയര്‍ലന്‍ഡ് സ്വദേശിയാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications