സൗദി:16സ്ത്രീകളെ മുറിയില്‍ പൂട്ടിയിട്ട് അറബി ലൈംഗിക വ്യാപാരം നടത്തി,ചതിയില്‍ ഇന്ത്യക്കാരും പെട്ടു?
റിയാദ്: 16 സ്ത്രീകളെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച അറബി സൗദി പൊലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ വീട്ടില്‍ വീട്ടുജോലിയ്ക്കായി എത്തിയതായിരുന്നു 16 സ്ത്രീകളും. എന്നാല്‍ ഇവരെയെല്ലാം ലൈംഗിക വ്യാപാരത്തിനായി ഉപയോഗിയ്ക്കുകയായിരുന്നു.
വീട്ടുജോലിയ്ക്കായുള്ള വിസയിലാണ് സ്ത്രീകളെ രാജ്യത്ത് എത്തിച്ചിരുന്നത്. പിന്നീട് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും കൈക്കലാക്കും. ശേഷം മുറിയില്‍ പൂട്ടിയിടുകയും ആവശ്യക്കാരെ ഇവിടേയ്ക്ക് എത്തിയ്ക്കുകയും ചെയ്യും. സ്ത്രീകളെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

വേശ്യാവൃത്തി
വീട്ടുജോലിക്കാരുടെ വീസയില്‍ സ്ത്രീകളെ രാജ്യത്ത് എത്തിച്ച് ലൈംഗിക വ്യാപരവും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുകയായിരുന്നു അറബി.

റെയ്ഡ്
പ്രദേശവാസികളില്‍ നിന്നും രഹസ്യ വിവരം ലഭിച്ച പൊലീസ് കിഴക്കന്‍ പ്രവിശ്യയിലുള്ള അറബിയുടെ വീട്ടില്‍ റെയ്ഡ് നടത്തി

പൂട്ടിയിട്ടു
സ്ത്രീകളെ പൂട്ടിയിട്ട നിലയിലായിരുന്നു. എല്ലാവരേയും പൊലീസ് മോചിപ്പിയ്ക്കുകയും ലേബര്‍ ആന്റ് സോഷ്യല്‍ ഓഫീസിലേയ്ക്ക് അയക്കുകയും ചെയ്തു

ഏഷ്യക്കാര്‍
16 സ്ത്രീകളും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

ഇന്ത്യക്കാര്‍
സ്ത്രീകളുടെ സംഘത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications