പാവയുമായി ലൈംഗികബന്ധം; മധ്യവയസ്‌കന്‍ മരിച്ചു
സാന്‍ജോസ്: പാവയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അമ്പത്തിയെട്ടുകാരന്‍ മരിച്ചു. അര്‍ജന്റീനയിലെ സാന്‍ജോസ് ഡി ബാലക്കേറില്‍ കഴിഞ്ഞദിവസമാണ് അപൂര്‍വമായ സംഭവം അരങ്ങേറിയത്. തനിച്ച് താമസിക്കുന്ന ഇയാളുടെ വീട്ടില്‍ അപശബ്ദം കേള്‍ക്കുന്നുണ്ടെന്ന് അയല്‍ക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സ്ത്രീകളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വലിയൊരു പാവയെ അണിയിച്ചൊരുക്കി നിര്‍ത്തിയായിരുന്നു വിൃദ്ധന്റെ പരാക്രമമെന്ന് പോലീസ് വ്യക്തമാക്കി. പാവയെ സ്ത്രീയെ പോലെ ഡ്രസ്സ് ധരിപ്പിച്ച് ലിപ്സ്റ്റിക്കും, റോസ് പൗഡറും മറ്റും ഉപയോഗിക്ക് മേക്കപ്പ് നടത്തിയിട്ടുണ്ടായിരുന്നു.

പാവയോട് ചേര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള വയലന്‍സ് നടന്നതായി വീട്ടിനുള്ളില്‍ കണ്ടെത്തിയിട്ടില്ല. അയല്‍ക്കാരില്‍ നിന്നുപോലും അകന്ന് വിചിത്ര രീതിയിലാണ് വൃദ്ധന്‍ ജീവിച്ചിരുന്നതെന്ന് സമീപവാസി പറഞ്ഞു. മൊബൈല്‍ഫോണു പോലും വൃദ്ധന്‍ ഉപയോഗിച്ചിരുന്നില്ല.
പ്രായമായപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടതാകാം പാവയുമായി കൂട്ടുകൂടാന്‍ വൃദ്ധനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മാനസികമായ പ്രശ്‌നങ്ങളും ഇയാളെ അലട്ടിയിട്ടുണ്ടാകമെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് മുന്‍സിപ്പാലിറ്റിയിലേക്ക് മാറ്റി.












Click it and Unblock the Notifications