ചികിത്സയ്ക്കിടെ ലൈംഗികാവയവും കേടായി, നഷ്ടപരിഹാരം 3 ലക്ഷം, കിട്ടിയത് മരണശേഷം
താനെ: ചികിത്സയ്ക്കിടെ ലൈംഗികാവയവത്തിന് കേട് സംബന്ധിച്ചുവെന്ന പരാതിയില്‍ കണ്‍സ്യൂമര്‍ കോടതി വിധി വന്നു. രോഗിയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാനം നല്‍കാനാണ് വിധി. എന്നാല്‍ വിധി വന്നപ്പോഴേയ്ക്കും പരാതിക്കാരന്‍ മരിച്ചിരിന്നു.
താനെയിലാണ് സംഭവം. ഒരു ബാങ്കിലെ കാഷ്യര്‍ ആയി വിരമിച്ച, വൃദ്ധനായ മനുഷ്യന്‍ 2007 ല്‍ ആണ് ഡോ അതിന്‍ ഷായുടെ താനെയിലെ ആശുപത്രിയെ സമീപിയ്ക്കുന്നത്. ഇസിജി പരിശോധന നടത്താന്‍ ആയിരുന്നു ഇത്.

പരിശോധനയില്‍ ഹൃയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം മൂത്രം ഒഴിവാക്കാന്‍ കത്തീറ്റര്‍(കുഴല്‍) സ്ഥാപിച്ചപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. ഒരു വാര്‍ഡ് ബോയ് ആയിരുന്നു ഇത് ചെയ്തത്.
കത്തീറ്റര്‍ സ്ഥാപിച്ചതോടെ ലൈംഗികാവയവത്തില്‍ നിന്ന് രക്തസ്രാവം തുടങ്ങി. കടുത്ത വേദനയും. ഇതോടെ സാധാരണ ഗതിയില്‍ മൂത്രമൊഴിയ്ക്കാന്‍ കഴിയാതെയായി. ഡോ അതിന്‍ ഷായുടെ ആശുപത്രിക്കാര്‍ക്ക് പ്രശ്‌നം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവിടെ നിന്ന് മാറ്റി. പിന്നീട് പലപല ആശുപത്രികളില്‍. ഒടുവില്‍ രക്തസ്രാവവും വേദനയും മാറി. വയറില്‍ തുളയിട്ട് കത്തീറ്ററിലൂടെ മൂത്രം കളയേണ്ട സ്ഥിതിയായി.
പല ആശുപത്രികളിലായി പന്ത്രണ്ട് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവ് വന്നു. മരുന്നിന് മാത്രം അഞ്ച് ലക്ഷത്തോളം രൂപയായി. ഇതെല്ലാം പറഞ്ഞാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ 20011 ല്‍ പരാതിക്കാരന്‍ അന്തരിച്ചു. 83-ാം വയസ്സിലായിരുന്നു മരണം. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് കോടതി ഇപ്പോള്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications