സ്ത്രീകളുടെ പാവാട പൊങ്ങുന്നത് കാണാന്‍ ഗട്ടറില്‍ ഇരുന്നു, ഒടുവില്‍...
ടോക്ക്യോ: ഒളിഞ്ഞുനോട്ടം പലരുടേയും ഒരു ദൗര്‍ബല്യമാണ്. ഒളിഞ്ഞു നോട്ടക്കാര്‍ പിടിയിലാകുന്നത് എല്ലാ നാടുകളിലും ഒരു പതിവ് സംഭവമാണ്. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഈ ഒളിഞ്ഞുനോട്ടക്കാരന്‍ ഇത്തിരി വ്യത്യസ്തനാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം!!!
സ്ത്രീകളുടെ പാവാട പൊങ്ങുന്നത് കാണാന്‍ വേണ്ടി ഇയാള്‍ ഉപയോഗിച്ചത് തികച്ചും വ്യത്യസ്തമായ ഒരു ഉപായമാണ്. റോഡിലെ വലിയ ഗട്ടറില്‍ ഇറങ്ങി ഒളിച്ചിരിയ്ക്കുക. എന്നിട്ട് ഒരു ഇരുമ്പ് പാളികൊണ്ട് ഗട്ടര്‍ മൂടി. പിന്നെ സംഭവിച്ചതാണ് രസകരമായ കാര്യങ്ങള്‍.

ജപ്പാന്‍കാരനാണ് കക്ഷി
28 വയസ്സുള്ള യസോമി ഹിരായി എന്ന ആളാണ് സ്ത്രീകളുടെ പാവാട പൊങ്ങുന്നത് കാണാനായി ഗട്ടറില്‍ ഒളിച്ചിരുന്നത്.

ഗട്ടറിലെങ്ങനെ
11 ഇഞ്ച് വീതിയുള്ള ഗട്ടറായിരുന്നു. കക്ഷി കുഴിയില്‍ ഇറങ്ങിയിരുന്നു. എന്നിട്ട് ഒരു ഇരുമ്പ് പാളിയെടുത്ത് മുകളില്‍ വച്ചു. ആര്‍ക്കും സംശയം തോന്നില്ലല്ലോ!!!

ജപ്പാനിലെ സ്ത്രീകള്‍
ജപ്പാനിലെ സ്ത്രീകളുടെ പൊതു വേഷം തന്നെ സ്‌കര്‍ട്ട് ആണെന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും പുറത്തിറങ്ങുന്ന സമയങ്ങളില്‍. അതുതന്നെയാണ് യസോമിയ്ക്ക് ഇങ്ങനെ ഒരു പ്രലോഭനം ഉണ്ടാക്കിയതും!.

ഫോട്ടോ എടുക്കാനാണ്
വെറുതേ കാണുക മാത്രമായിരുന്നില്ല ഈ ഒളിഞ്ഞു നോട്ടക്കാരന്റെ ഉദ്ദേശം. കൈയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണും ഉണ്ടായിരുന്നു. ഇതില്‍ ഏറെ ചിത്രങ്ങളും പകര്‍ത്തിയിരുന്നു.

അഞ്ച് മണിക്കൂര്‍
കുറച്ച് നിമിഷങ്ങളോ മിനിട്ടുകളോ അല്ല ഇയാള്‍ ഗട്ടറില്‍ ഇരുന്ന് ' സീന്‍ പിടിച്ചത്'. അഞ്ച് മണിക്കൂറോളം ഇരുന്നു.

കുടുങ്ങിയതെങ്ങനെ?
ഇരുമ്പ് പാളികൊണ്ട് മറച്ചിരുന്നെങ്കിലും യസോമിയുടെ മുടിയുടെ ചില ഭാഗങ്ങള്‍ പുറത്ത് കണ്ടിരുന്നു. ഇതാണ് ചിലരില്‍ സംശയം ജനിപ്പിച്ചത്.

പിടിയിലായത്?
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും വിശദീകരിയ്ക്കുന്നുണ്ട്. പക്ഷേ ജപ്പാനിലെ മാധ്യമങ്ങള്‍ ഇത് സമ്മതിയ്ക്കുന്നില്ല.












Click it and Unblock the Notifications