കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ച സുഹൃത്തിനെ കൊന്നു

Google Oneindia Malayalam News

പട്‌ന: സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ച യുവാവിനെ സുഹൃത്ത് ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി. ബിഹാറിലെ പേരാംബലൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ കൊലപാതകം നടന്നത്. കെ നാരായണന്‍ എന്ന 36 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഡി കുവീന്ദ്ര പണ്ഡിറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ജാമുയി ജില്ലക്കാരനായ നാരായണനും സുഹൃത്ത് കുവീന്ദ്ര പണ്ഡിറ്റും ഒരു വര്‍ഷത്തിലധികമായി ഒരുമിച്ച് താമസിക്കുകയാണ്. ഇരുവരും നിര്‍മാണത്തൊഴിലാളികളാണ്. വ്യാഴാഴ്ച രാവിലെയാണ് നാരായണിന്റെ മൃതദേഹം പേരാംബലൂരിലെ മേട്ടു സ്ട്രീറ്റിലെ വീടിന് മുന്നില്‍ കാണപ്പെട്ടത്. ഇയാളുടെ ജനനേന്ദ്രിയം അറുത്തുമാറ്റിയ നിലയില്‍ അല്‍പം മാറികാണപ്പെട്ടിരുന്നു.

bihar

തലയില്‍ സാരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പോലീസ് ഇയാളുടെ സുഹൃത്തും സഹവാസിയുമായ കുവീന്ദ്ര പണ്ഡിറ്റിനെ ചോദ്യം ചെയ്തു. അജ്ഞാതരായ ആരോ വീട്ടില്‍ അതിക്രമിച്ചുകയറി നാരായണിനെ കൊല്ലുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. തന്നെയും അവര്‍ ആക്രമിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കുവീന്ദ്ര പണ്ഡിറ്റ് കുറ്റം സമ്മതിച്ചതും സംഭവം പോലീസിനോട് വെളിപ്പെടുത്തിയതും. ബുധനാഴ്ച രാതിയില്‍ നാരായണന്‍ കുവീന്ദ്ര പണ്ഡിറ്റിനെ സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചത്രെ. ഇതില്‍ ദേഷ്യപ്പെട്ട് കുവീന്ദ്ര പണ്ഡിറ്റ് നാരായണന്റെ ജനനേന്ദ്രിയം ഛേദിച്ചു. രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി കുവീന്ദ്ര സ്വന്തം ശരീരത്തിലും മുറിവ് ഉണ്ടാക്കുകയായിരുന്നു.

English summary
Forced to have sex, man kills friend in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X