ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു
ബാംഗ്ലൂര്‍: ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഭര്‍ത്താവ് അയല്‍ക്കാരിയെ ബലാത്സംഗം ചെയ്തു. ബാംഗ്ലൂര്‍ ജാലഹള്ളിയിലെ ചിക്കബനവാരയിലാണ് സംഭവം. ദിലീപ് എന്ന 27 കാരനാണ് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഭാര്യയുടെ അടുത്ത കൂട്ടുകാരിയായ അയല്‍ക്കാരിയെ ബലാത്സംഗം ചെയ്തത്. മറ്റുള്ളവര്‍ തമ്മില്‍ ലൈംഗികമായ ബന്ധപ്പെടുന്നത് കാണുമ്പോളാണത്രെ ആശയ്ക്ക് ലൈംഗിക സംതൃപ്തി കിട്ടിയിരുന്നത്.
ദിലീപ് - ആശ ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. പീഡനത്തിന് ഇരയായ അയല്‍ക്കാരിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ജാലഹള്ളിയില്‍ കേബിള്‍ ടി വി ഓപ്പറേറ്ററാണ് ദിലീപ്. ഭാര്യ ആശ വീട്ടമ്മയാണ്. പീഡനത്തിന് ഇരയായ 26 കാരിയായ വീട്ടമ്മ ഇവരുടെ തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് അഞ്ചുവയസ്സുള്ള മകളുണ്ട്.

സംഭവത്തിന് ഒരാഴ്ച മുന്‍പ് ആശ കൂട്ടുകാരിയുമായി നീലച്ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നത്രെ. മറ്റുള്ളവര്‍ ലൈംഗികമായി ബന്ധപ്പെടുന്നത് കാണാന്‍ തനിക്ക് വലിയ ഇഷ്ടമാണ് എന്നും ആശ പറഞ്ഞു. എന്നാല്‍ കൂട്ടൂകാരി ഇത്തരം സംഭാഷണത്തില്‍ താല്‍പര്യം കാണിച്ചില്ല. ജൂലൈ 27 ന് കൂട്ടുകാരിയെ ആശ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ വെച്ച് ഭര്‍ത്താവുമായി സഹകരിക്കണം ആശ ഇവരോട് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ആശയും ദിലീപും ചേര്‍ന്ന് ബലമായി ഇവരെ ബെഡ്‌റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ ഭര്‍ത്താവ് കൂട്ടുകാരിയെ ബലാത്സംഗം ചെയ്യുന്നത് ആശ നോക്കി നില്‍ക്കുകയും നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തത്രെ. ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെയും നിന്നെയും കൊന്നുകളയും എന്ന് പറഞ്ഞാണ് ഇവരെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ പരാതിക്കാരി സംഭവം ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.












Click it and Unblock the Notifications