കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ വീട്ടില്‍ നിന്ന് പുറത്ത് പോയ തക്കത്തിന് യുവാവ് 13കാരിയായ മകളെ 13 തവണ ബലാത്സംഗം ചെയ്തു

  • By ജാനകി
Google Oneindia Malayalam News

അമാന്‍: 13 കാരിയായ മകളെ 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയ അച്ഛന് ഒന്‍പത് വര്‍ഷം തടവ്. ജോര്‍ദാനിയക്കാരനായ യുവാവാണ് ഭാര്യ വീട്ടിലില്ലാത്ത തക്കത്തിന് മകളെ പീഡിപ്പച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഭാര്യ വീട് വിട്ട് നിന്നപ്പോഴാണ് യുവാവ് മകളെ പീഡിപ്പിച്ചത്.

കുറച്ച് ദിവസങ്ങള്‍ മാത്രമാണ് യുവാവും മകളും മാത്രം വീട്ടിലുണ്ടായിരുന്നത്. ഈ ദിവസങ്ങളിലാണ് പ്രതി മകളെ ബലാത്സംഗം ചെയ്തത്. 13 തവണയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്.

Rape

ബലാത്സംഗത്തെ എതിര്‍ക്കാന്‍ ശ്രമിച്ചതിന് പിതാവ് മര്‍ദ്ദിച്ചതായും പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു. പലതവണ കരഞ്ഞപേക്ഷിച്ചെങ്കിലും തന്നെ ഉപദ്രവിയ്ക്കാന്‍ തന്നെയാണ് അച്ഛന്‍ ശ്രമിച്ചതെന്നും കുട്ടി പറഞ്ഞു.

താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മകള്‍ ബുദ്ധിസ്ഥിരതയില്ലാത്തയാളാണെന്നും അതിനാലാണ് ഇങ്ങനെയെല്ലാം പറയുന്നതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. യുവാവിന്റെ വാദങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന കോടതി പ്രതിയ്ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

English summary
Man rapes 13-year-old daughter 13 times. Sentenced to nine year in prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X