വിവാഹിതനാകാന്‍ കഴിയാത്തതിന് 2 വയസുകാരിയെ പീഡിപ്പിച്ചു
ഹരാരേ: 'പ്രാര്‍ത്ഥിയ്ക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍' എന്ന പരസ്യ വാചകം ഓര്‍മയില്ലേ. വര്‍ദ്ധിച്ച് വരുന്ന പീഡനങ്ങളും ബലാത്സംഗങ്ങളും കേള്‍ക്കുമ്പോള്‍ ഈ പരസ്യ വാചകത്തില്‍ ചെറുതായൊരു മാറ്റം വരുത്താന്‍ തോന്നും. 'പീഡിപ്പിയ്ക്കാന്‍ ഓരോര്‍ത്തര്‍ക്കും ഓരോ കാരണങ്ങള്‍'. എങ്ങനെ പറയാതിരിയ്ക്കും സിംബാവെയില്‍ രണ്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതി പീഡനത്തിന് പ്രേരിപ്പിച്ച കാരണം കേട്ട് പൊലീസുകാര്‍ ഞെട്ടി.
വികലാംഗനായ മദ്ധ്യവയസ്ക്കനാണ് പിഞ്ച് കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയത്. അംഗവൈകല്യമുള്ളതിനാല്‍ തന്നെ യുവാവിന്റെ വിവാഹം മുടങ്ങിയിരുന്നു. ഈ ജന്മം തനിയ്ക്ക് ഒരു ഭാര്യയെ കിട്ടില്ലെന്നും ജീവിയ്ക്കാന്‍ കഴിയില്ലെന്നും മനസിലായതോടെയാണത്രേ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത്. പൊലീസിനോട് പ്രതി നല്‍കിയ മൊഴിയാണിത്.

കുട്ടിയെയും നാല് വയസുള്ള സഹോദരനെയും മുത്തശ്ശിയെ ഏല്‍പ്പിച്ച ശേഷം അമ്മ ജോലിയ്ക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം നടക്കുന്നത്. വെള്ളം ശേഖരിയ്ക്കുന്നതിനായി മുത്തശ്ശി പുറത്തേയ്ക്ക് പോയ സമയത്താണ് പ്രതി കുട്ടിയ പീഡിപ്പിച്ചത്. ആണ്‍കുട്ടിയെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷമായിരുന്നു പീഡനം.
വൈകിട്ട് അമ്മ മടങ്ങിയത്തിയപ്പോഴാണ് കുട്ടി കരയുന്നത് കണ്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടികളില്‍ നിന്നും പീഡനം നടന്നതായി അമ്മയ്ക്ക് മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രതിയ്ക്ക് മാനസിക രോഗമുള്ളതായി പൊലീസ് സംശയിക്കുന്നത്. വിവാഹം കഴിയ്ക്കാനാകാത്തതിനുള്ള പകപോക്കലാണ് പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ കാരണമെന്നും ഇയാള്‍ ഇടയ്ക്കിടെ പൊലീസിനോട് പറയുന്നുണ്ട്.












Click it and Unblock the Notifications