ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിചത്തിന് യുവാവ് പറഞ്ഞ കാരണം!!
ചേര്‍ത്തല: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യപിതാവിന് അയക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ കെപി മനീഷാണ്(27) അറസ്റ്റിലായത്. ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടിയുടെ പാരതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലാവുകയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുകയും ചെയ്തു.

സ്ത്രീധനം കിട്ടാത്തതിനെ തുടര്‍ന്ന് ഇരുവരും തര്‍ക്കം ആരംഭിച്ചു. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചേര്‍ത്തലയിലുള്ള വീട്ടിലേക്ക് തിരിച്ച് വന്നു. അതിന് ശേഷമാണ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ സിഡി യുവാവ് ഭാര്യാപിതാവിന് അയച്ച് കൊടുത്തത്. മാത്രമല്ല ചിത്രങ്ങള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യുട്യൂബ് എന്നിവയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടി ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിഐ ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കാസര്‍കോടെത്തി അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications