ജോലി ലഭിച്ച ഉടനെ എച്ച്ആര്‍ മാനേജര്‍ക്ക് ജനനേന്ദ്രിയത്തിന്റെ ചിത്രമയച്ചു
ന്യൂയോര്‍ക്ക്: ജോലി ലഭിച്ച സന്തോഷം പങ്കിടാന്‍ യുവാവ് മറ്റൊരാള്‍ക്ക് അയച്ച ജനനേന്ദ്രിയത്തിന്റെ ചിത്രം ലഭിച്ചത് എച്ച്ആര്‍ മാനേജര്‍ക്ക്. ഇന്റര്‍വ്യൂ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവിനെ ദൗര്‍ഭാഗ്യം പിടികൂടിയത്. അമേരിക്കയിലെ ഇല്ലിനോയിസിലെ സെന്റ് ചാള്‍സിലെ ഒരു കമ്പനിയിലായിരുന്നു ജോലി ഓഫര്‍.
ജോലി കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ അയച്ച ചിത്രം ലഭിച്ചതാകട്ടെ ജോലി ഓഫര്‍ നല്‍കിയ എച്ച്ആര്‍ മാനേജര്‍ക്കും. ആദ്യ തവണ ചിത്രം ലഭിച്ച മാനേജര്‍ അത് അവഗണിച്ചു. നമ്പര്‍ മാറി വന്നതാകുമെന്ന് കരുതിയാണ് അവഗണിച്ചത്. പിന്നീട് ഒരിക്കല്‍കൂടി ച്ിത്രം മാനേജര്‍ക്ക് വന്നെങ്കിലും വീണ്ടും മറുപടി നല്‍കിയില്ല.

മറുവശത്ത് രണ്ടുതവണ ചിത്രം അയച്ചിട്ടും കൂട്ടുകാരന്‍ മറുപടി നല്‍കാത്തതിനാല്‍ യുവാവ് മൂന്നാം തവണയും ചിത്രം അയച്ചു. അതിനും മറുപടി കാണാത്തതോടെ ഫോണില്‍ വിളിച്ചപ്പോഴാണ് എച്ച്ആര്‍ മാനേജരുടെ നമ്പര്‍ ആണെന്ന് ബോധ്യമായത്. മാപ്പുപറഞ്ഞ് യുവാവ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും മാനേജര്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു.
പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കിയ മാനേജര്‍ ജോലി ഓഫര്‍ പിന്‍വലിക്കുകയും ചെയ്തു. അതേസമയം, യുവാവിനെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടില്ല. താന്‍ മറ്റൊരാള്‍ക്ക് അയച്ച ചിത്രം നമ്പര്‍ മാറിയതാണെന്ന് വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതോടെ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. യുവാവ് സ്വവര്‍ഗാനുരാഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications