കുവൈത്ത്; പ്രവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു

കുവൈത്തിലെ സാല്‍മിയയിലാണ് ലിഫ്റ്റിനുള്ളില്‍ ജോര്‍ദാനിയക്കാരി നഗ്നയാക്കപ്പെട്ടത്. സ്ത്രീയെ പിന്തുടര്‍ന്നെത്തിയ ഒരു യുവാവ് ഇവര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു.
സ്ത്രീയെ ഉപദ്രവിച്ച ശേഷം അക്രമി ലിഫ്റ്റില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അവശയായ സ്ത്രീിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തില്‍ ജോലി കഴിഞ്ഞ് താമസസ്ഥലതത്തേയ്ക്ക് മടങ്ങുകയായിരുന്ന ഫിലീപ്പീന്‍ യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ഒരു കെട്ടിടത്തിന് മുന്നില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. ഈ കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തില്‍ അടുത്തിടെ വിദേശികളായ ഒട്ടേറെ വനിതകള്‍ പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നുണ്ട്. തൊഴിലിടങ്ങള്‍ മുതല്‍ പൊതുസ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്.












Click it and Unblock the Notifications