കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് 'ബലാത്സംഗം' ചെയ്യുന്നത് കുറ്റമല്ലെന്ന് കേന്ദ്രം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങളില്‍ അധികവും ഭര്‍ത്താവ് ഭാര്യയോട് ചെയ്യുന്നതാണെന്നാണ് സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ പറയുന്നത്. സ്ത്രീയുടെ ഇഷ്ടം പരിഗണിക്കാതെ നടക്കുന്ന ഭൂരിപക്ഷം വിവാഹങ്ങളിലും കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്നാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയില്‍ വിവാഹം എന്നത് പരിപാവനമായ ഒരു കാര്യമാണെന്നും പറയുന്നു.

Kanimozhi

വെറുതേ എവിടെയെങ്കിലും പറഞ്ഞതല്ല ഇക്കാര്യം. രാജയസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരധിഭായ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെ എംപിയും കവയത്രിയും ആയ കനിമൊഴിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണം എന്ന് ഐക്യരാഷ്ട്രസഭ സമിതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലായിരുന്നു കനിമൊഴിയുടെ ചോദ്യം. ഇക്കാര്യം ഇന്ത്യയില്‍ നിയമംമൂലം നടപ്പാക്കാന്‍ സാധിയ്ക്കില്ലെന്നാണ് മന്ത്രി മറുപടി പറഞ്ഞത്.

വിദ്യാഭ്യാസം, നിരക്ഷരത, ദാരിദ്ര്യം, അസംഖ്യമായ സാമൂഹ്യ വിശ്വാസകള്‍, മൂല്യങ്ങള്‍, മതവിശ്വാസങ്ങള്‍, സമൂഹത്തിന്റെ മനസ്ഥിതി... ഇതെല്ലാം കൊണ്ട് വിവാഹത്തെ ഒരുപരിപാവന സംഗതിയായിട്ടാണ് ഇന്ത്യക്കാര്‍ കാണുന്നത് എന്നാണ് വിശദീകരണം.

ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളില്‍ 75 ശതമാനവും ഭര്‍ത്താവിനാല്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യവും കനിമൊഴി തന്റെ ചോദ്യത്തില്‍ പരാമര്‍ശിച്ചിരുന്നു.

English summary
The concept of marital rape does not apply in India as marriage is treated as sacred here, the government said in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X