കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18കാരിയുടെ പാവാട ഉയര്‍ത്തിയ മേയര്‍ പുലിവാല് പിടിച്ചു

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: നിയമസഭയില്‍ വനിതാ അംഗങ്ങളെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിന്റെ നിഴലിലാണ് കേരളത്തിലെ എം എല്‍ എമാര്‍. ഏതാണ്ടതേ സമയത്ത്, ഒന്നിച്ച് നൃത്തം ചെയ്ത യുവതിയുടെ വസ്ത്രമുയര്‍ത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു മേയര്‍. സാന്‍ബ്‌ളാസിലെ മേയറായ ഹിലാരിയോ റമിറെസ് വിലാനുവയയ്ക്കാണ് അപ്രതീക്ഷിതമായ ഈ പണി കിട്ടിയത്.

തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു വിലാനുവയുടെ ഈ വികൃതി. അമ്പതിനായിരത്തിലധികം ആളുകളെയാണ് മേയര്‍ തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാനായി ക്ഷണിച്ചുവരുത്തിയത്. പ്രമുഖ മ്യൂസിക്ക് ബ്രാന്‍ഡിന്റെ സംഗീതപരിപാടിക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. വേദിയിലുണ്ടായിരുന്ന 18 കാരിക്കൊപ്പെ നൃത്തം ചെയ്യാനാരംഭിച്ച മേയര്‍ യുവതിയുടെ പാവാട ഉയര്‍ത്തുകയായിരുന്നു.

mayor

മുട്ടിനുമുകളില്‍ നില്‍ക്കുന്ന പാവാട ഉയര്‍ന്നതോടെ പരിപാടി കണ്ടിരുന്നവര്‍ക്ക് ആവേശമായി. കയ്യടികളോടെയാണ് അവര്‍ മേയറെ പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ കളി കാര്യമായി. യുവതിയെ അപമാനിച്ച മേയര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീസംഘടനകള്‍ രംഗത്തെത്തി. പരാതിയുമായി എത്തിയവരെ സമ്മാനങ്ങള്‍ കൊടുത്ത് ഒതുക്കിയെങ്കിലും സംഭവം യൂട്യൂബിലൂടെ ആയിരക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

വിലാനുവയുടെ വിലാസങ്ങളുടെ വീഡിയോ കാണൂ...

English summary
A mayor in Mexico has come under fire after he lifted up a young woman’s skirt in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X