ബെംഗളൂരു: പര്‍ദയിട്ട് വീട്ടില്‍ക്കയറി 21കാരിയെ ബലാത്സംഗം ചെയ്തു
ബെംഗളൂരു: പര്‍ദയിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ലാല്‍ബാഗിനടുത്താണ് സംഭവം. മുഖവും ദേഹവും മുഴുവനായി മറച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത് എന്ന് പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് നഗരത്തില്‍ ആദ്യമായിട്ടാണ് എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞയാഴ്ച യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അക്രമികള്‍ വീട്ടിലെത്തിയത്. ഗെയ്റ്റും മുന്‍വശത്തെ വാതിലും അടച്ചിരുന്നു എന്നാല്‍ പിന്‍വശത്തെ വാതില്‍ സാധാരണ അടക്കാറില്ല. ഇക്കാര്യം അറിയാവുന്ന ആരോ ആണ് അക്രമികള്‍ എന്നാണ് കരുതുന്നത്. കാരണം ഇവര്‍ രണ്ടുപേരും കൃത്യമായി പിന്‍വാതിലിലൂടെയാണ് വീട്ടില്‍ കയറിവന്നത്.

പര്‍ദയിട്ടിട്ട് വന്ന ഇവരെ കണ്ട് സ്ത്രീകളാണ് എന്നാണ് യുവതി ആദ്യം കരുതിയത്. ഇരുവരും ചേര്‍ന്ന് യുവതിയെ വായില്‍ തുണി തിരുകിയ ശേഷം ബെഡ്‌റൂമില്‍ കൊണ്ടുപോയി കട്ടിലില്‍ കെട്ടിയിട്ടു. കൈയും കാലും കെട്ടിയിട്ട ശേഷമാണ് തന്നെ പീഡിപ്പിച്ചത് എന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരാള്‍ മാത്രമാണ് യുവതിയെ പീഡിപ്പിച്ചത്. മറ്റെയാള്‍ ഇയാളെ സഹായിക്കുകയായിരുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തത്രെ. ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഇളയ സഹോദരനാണ് യുവതിയെ അബോധാവസ്ഥയില്‍ മുറിയില്‍ കണ്ടെത്തിയത്. യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തി നിരസിക്കപ്പെട്ട ആരെങ്കിലും ആയിരിക്കും ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ബലാത്സംഗക്കുറ്റത്തിനും പോലീസ് കേസെടുത്തു.












Click it and Unblock the Notifications