ഇത്തരം 'മിഠായി മാമന്‍മാരെ' എന്ത് ചെയ്യണം?
കട്ടപ്പന: സ്‌കൂള്‍ കുട്ടികള്‍ക്ക് മിഠായിയും പേരയ്ക്കയുമൊക്കെ നല്‍കി ചൂഷണത്തിന് ഇരയാക്കിയിരുന്ന മധ്യവയസ്‌ക്കന്‍ പൊലീസ് പിടിയില്‍. കുട്ടികളോട് ഏറെ പ്രിയം കാട്ടിയിരുന്നു ഈ മിഠായി മാമനെ മാതാപിതാക്കള്‍ക്കും വിശ്വാസമായിരുന്നു. ഇരട്ടയാര്‍ കാറ്റാടിക്കവല ചട്ടുകക്കുളത്ത് രാജേന്ദ്ര(54)നാണ് പൊലീസിറെ പിടിയിലായത്. സ്‌കൂള്‍ കുട്ടികളെയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയിരുന്നത്.
ഏഴുവര്‍ഷമായി ഇയാള്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഒരു എല്‍പി സ്‌കൂളില്‍ ജോലി ചെയ്യുകയാണ്. സ്‌കൂളിലെ മൂന്ന്, നാല് കഌസുകളിലെ വിദ്യാര്‍ഥിനികളെ വശീകരിച്ചായിരുന്നു ഇയാളുടെ ചൂഷണം. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് നാലുവര്‍ഷമായി നേരിടുന്ന ദുരനുഭവം വിദ്യാര്‍ഥിനികള്‍ പറഞ്ഞത്.

അറസ്റ്റിലായ ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്ത കാര്യം സമ്മതിച്ചു. നിലവില്‍ ഏഴോളം കുട്ടികളാണ് ഇയാളുടെ ചൂഷണത്തിനിരയായത്. സ്‌കൂളി ല്‍ വളരെ നേരത്ത എത്തുന്ന ഇയാള്‍ മിഠായിയയും പേരയ്ക്കയുമൊക്കെ നല്‍കി വിദ്യാര്‍ഥിനികളെ പാട്ടിലാക്കും. തുടര്‍ന്ന്് ആളൊഴിഞ്ഞ മുറികളിലെത്തിച്ച് ചൂഷണം ചെയ്യും. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും കൊല്ലുമെന്നും ഇയാള്‍ പേടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ വിവരം ആരോടും പറയാതിരുന്നത്. കൗണ്‍സിലിംഗനിടെ പീഡനവിവരം പുറത്തായതോടെ സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പ്രതി മുങ്ങിയ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. വിവാഹിതനും മക്കളും കൊച്ചുമക്കളുമൊക്കെയുള്ള വ്യക്തിയാണ് രാജേന്ദ്രന്‍. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് അനുസരിച്ചാണ് കേസ്. പത്ത് വര്‍ഷം വരെ തടവ് ലഭിയ്ക്കാം.












Click it and Unblock the Notifications