മിസ് കൊളംബിയയ്ക്ക് ആശ്ലീല വീഡിയോയില്‍ അഭിനയിക്കാന്‍ ക്ഷണം, പ്രതിഫലം ആറരക്കോടി!!
ന്യൂയോര്‍ക്ക്: പോണ്‍ വീഡിയോകളില്‍ അഭിനയിയ്ക്കുക എന്നത് പല വിദേശ രാജ്യങ്ങളിലും അത്ര മോശം കാര്യം ഒന്നുമല്ല. നമ്മുടെ സണ്ണി ലിയോണ്‍ പോലും അത്തരം ഒരു പശ്ചാത്തലത്തില്‍ നിന്നാണല്ലോ ബോളിവുഡില്‍ കയറിപ്പറ്റിയത്.
ഇത്തവണത്തെ വിശ്വ സുന്ദരി മത്സരം വാര്‍ത്തയായത് പട്ടം പ്രഖ്യാപിച്ചതിലെ പിഴവുകൊണ്ടായിരുന്നു. അവതാരകന്‍ ആദ്യം പറഞ്ഞത് മിസ് കൊളംബിയയാണ് വിശ്വ സുന്ദരി എന്നായിരുന്നു. എന്നാല്‍ പിന്നീട് അത് തിരുത്തി, മിസ് ഫിലിപ്പീന്‍സിന് കിരീടം സമ്മാനിച്ചു.

ഇതെല്ലാം പഴയ വാര്‍ത്തയാണ്. പത്ത് സെക്കന്റ് നേരം മാത്രം വിശ്വസുന്ദരി കിരീടം അണിയാന്‍ ഭാഗ്യമുണ്ടായ മിസ് കൊളംബിയയ്ക്ക് ഒരു വന്‍ ഓഫറാണ് ലഭിച്ചിട്ടുള്ളത്. അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍.
അശ്ലീല സിനിമ നിര്‍മാണത്തിലെ വമ്പന്‍മാരായ വിവിഡി എന്റര്‍ടെയ്ന്‍മെന്റ് അവരുടെ സെലിബ്രിറ്റി പോണ്‍ സ്റ്റാര്‍ ആകാന്‍ ആണ് മിസ് കൊളംബിയ അരിയാദ്‌ന ഗുറ്റീറെസിനെ ക്ഷണിച്ചത്. ഒരു മില്യണ്‍ അമേരിയ്ക്കന്‍ ഡോളറാണ് പ്രതിഫലമായി കൊടുക്കാമെന്ന് പറഞ്ഞിരിയ്ക്കുന്നത്. ഏതാണ്ട് ആറരക്കോടി രൂപയിലധികം വരും ഇത്.
വിവിഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ മേധാവി സ്റ്റീവ് ഹിര്‍ഷ് ആണ് ഗുറ്റീറെസിന് ഇക്കാര്യം പറഞ്ഞ് കത്തയച്ചിരിയ്ക്കുന്നത്. ഈ ഓഫര്‍ സ്വീകരിച്ചാല്‍ പ്രശസ്തിയുടെ കാര്യത്തിലായും സമ്പത്തിന്റെ കാര്യത്തിലായാലും ഗുറ്റീറെസിന് ഗുണമേ ഉണ്ടാകൂ എന്നാണ് സ്റ്റീവ് പറയുന്നത്.












Click it and Unblock the Notifications