ഡൂപ്ലിക്കേറ്റ് ഫുട്‌ബോള്‍ താരം മോഡലിനെ ഗര്‍ഭിണിയാക്കി!
ലണ്ടന്‍: ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായ കര്‍ട്ടിസ് ഡേവിസ് എന്ന വ്യാജേനയെത്തിയ ചെറുപ്പക്കാരന്‍ ഗ്ലാമര്‍ മോഡലിനെ ഗര്‍ഭിണിയാക്കി. ഇംഗ്ലണ്ടിലെ ഗ്ലാമര്‍ മോഡലും വിവാദ നായികയുമായ ജോസി കണ്ണിംഗ്ഹാമിനാണ് ഈ അക്കിടി പറ്റിയത്. ഒന്നര വര്‍ഷത്തോളം ഒരുമിച്ചുകഴിഞ്ഞത് സാക്ഷാല്‍ ഡേവിസാണ് എന്ന് കരുതി സന്തോഷത്തോടെ പ്രസവിക്കാന്‍ ഒരുങ്ങവേയാണ് ജോസിക്ക് കാര്യം മനസിലായത്.
പക്ഷേ അപ്പോഴേക്കും വളരെ വളരെ വൈകിപ്പോയിരുന്നു. പ്രസവ മുറിയിലേക്ക് കയറുന്നതിന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ജോസി കണ്ണിംഗ്ഹാം തനിക്ക് പറ്റിയ അക്കിടി ലോകത്തെ അറിയിച്ചത്. 29 കാരനായ കര്‍ട്ടിസ് ഡേവിസ് എന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്റെ കൂടെ താമസിക്കുകയായിരുന്നു. കള്ളത്തരം പറഞ്ഞ് കൂടെ താമസിച്ച ഇയാളെ ഉമ്മ വെക്കാനും മറ്റ് പലതിനും അനുഭവിച്ചതിലെ നാണക്കേടും മോഡല്‍ നാല് പേജുള്ള കുറിപ്പില്‍ എഴുതുന്നു.

സ്തനങ്ങള്‍ക്ക് വലിപ്പം പോര എന്ന് പറഞ്ഞ് 4800 പൗണ്ട് മുടക്കി ശസ്ത്രക്രിയ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മോഡലാണ് ഇംഗ്ലണ്ടിലെ ലീഡ്‌സ് സ്വദേശിനിയായ ജോസി കണ്ണിംഗ്ഹാം. 24 കാരിയായ ഈ മാദക സുന്ദരിക്ക് ട്വിറ്ററില്‍ 55000 ത്തിലധികം ഫോളോവേഴ്‌സുണ്ട്. 18 മാസങ്ങളായി കര്‍ട്ടിസ് ഡേവിസിന്റെ വ്യാജന്‍ ജോസിയെ പറ്റിച്ചുതുടങ്ങിയിട്ട്.
കര്‍ട്ടിസ് ഡേവിസിന്റെ ചിത്രങ്ങളാണ് ജോസി കണ്ണിംഗ്ഹാമിന് അയച്ചുകൊടുത്തത്. ആളെ നേരില്‍ കണ്ടാലും ഡേവിസ് എന്നേ പറയുമായിരുന്നുള്ളൂ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര താരമായ കര്‍ട്ടിസ് ഡേവിസ് ഹൾ സിറ്റി ക്യാപ്റ്റന്‍ കൂടിയാണ്. കര്‍ട്ടിസ് ഡേവിസിന് സംഭവവുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് ഔദ്യോഗിക വിശദീകരണം വന്നുകഴിഞ്ഞു.












Click it and Unblock the Notifications