കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറിപ്പിടിച്ചത് ധനേഷ് മാത്യു തന്നെയെന്ന് യുവതി; ആദ്യം മാപ്പ് പറഞ്ഞു, പിന്നെ അപവാദ പ്രചാരണം.. വീഡിയോ

Google Oneindia Malayalam News

കൊച്ചി: തന്നെ കയറിപ്പിടിച്ചത് ധനേഷ് മാത്യു തന്നെയാണെന്ന് യുവതിയുടെ പ്രതികരണം. മനോരമ ന്യൂസിനോടാണ് യുവതി ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും യുവതി പറഞ്ഞു.

Read Also: ഒളിംപിക്‌സിലെ സുന്ദരിമാരും സുന്ദരന്‍മാരും... കണ്‍കുളിര്‍ക്കെ കാണൂRead Also: ഒളിംപിക്‌സിലെ സുന്ദരിമാരും സുന്ദരന്‍മാരും... കണ്‍കുളിര്‍ക്കെ കാണൂ

ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയപ്പോള്‍ തന്നോട് മാപ്പ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചത്. താന്‍ തന്നെയാണ് പോലീസിനെ വിളിച്ചതെന്നും യുവതി പറഞ്ഞു.

സംഭവത്തിന് ശേഷം ധനേഷിന്റെ അച്ഛനും അമ്മയും ഭാര്യയും തന്നോട് സംസാരിച്ചിരുന്നു. തെറ്റ് പറ്റിയെന്നും കുടുംബ ജീവിതം തകര്‍ക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ തനിയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ് ധനേഷ് മാത്യു ചെയ്തതെന്നും യുവതി പറഞ്ഞു.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ധനേഷ് മാത്യു

ധനേഷ് മാത്യു

തന്നെ കടന്നുപിടിച്ചത് ധനേഷ് മാത്യു തന്നെയാണ് യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

ധനേഷ് മാത്യുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചപ്പോള്‍ ആദ്യം യുവതിയോട് മാപ്പ് പറഞ്ഞു. രണ്ട് തല്ല് കൊടുത്ത് വിടാനാണ് താന്‍ ഉദ്ദേശിച്ചത്. പക്ഷേ നാട്ടുകാര്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അഭ്യര്‍ത്ഥന

അഭ്യര്‍ത്ഥന

ധനേഷ് മാത്യുവിന്റെ മാതാപിതാക്കളും ഭാര്യും തൊട്ടടുത്ത ദിവസം തന്നെ രാവിലെ തന്റെ വീട്ടിലെത്തി കേസ് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു എന്നാണ് യുവതി പറയുന്നത്. എന്നാല്‍ അത് സമ്മതിച്ചില്ല.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

കുട്ടി രോഗബാധിതയാണ്, ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി എഴുതി ഒപ്പിട്ടുകൊടുക്കാന്‍ പിന്നീടും സമ്മര്‍ദ്ദമുണ്ടായി.

ജാമ്യത്തിന് വേണ്ടി

ജാമ്യത്തിന് വേണ്ടി

കുട്ടിയെ അടുത്ത ദിവസം ചികിത്സയ്ക്കായി കൊണ്ടുപോവുകയാണ്. അതിന് മുമ്പ് ജാമ്യം കിട്ടാന്‍ സഹായിക്കണം എന്നും ധനേഷ് മാത്യവിന്റെ വീട്ടുകാര്‍ യുവതിയോട് അഭ്യര്‍ത്ഥിച്ചു.

അപവാദ പ്രചാരണം

അപവാദ പ്രചാരണം

കേസ് വിവാദമായിക്കഴിഞ്ഞപ്പോള്‍ ധനേഷ് മാത്യുവിന്റെ നേതൃത്വത്തില്‍ തനിയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും യുവതി ആരോപിയ്ക്കുന്നു.

അഭിഭാഷകരുടെ ശ്രമം

അഭിഭാഷകരുടെ ശ്രമം

തെറ്റ് ചെയ്ത ഒരാളെ രക്ഷിയ്ക്കാനാണ് ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിയ്ക്കുന്നത്. എങ്കിലും തനിയ്ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും യുവതി പറഞ്ഞു.

വീഡിയോ

യുവതിയുടെ പ്രതികരണം... മനോരമ ന്യൂസിനോട്.

English summary
Molestation Case against Govt Pleader: Woman reveals what happened on that day, video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X