കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12കാരനായ മകന്‍റെ സുഹൃത്തിനെ 30കാരിയായ അമ്മ ബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ജെഫേഴ്‌സ്ണ്‍സിറ്റി: അമേരിയ്ക്കയിലെ മിസോറിയിലുള്ള 30 കാരിയായ യുവതിയ്‌ക്കെതിരെ ബലാത്സംഗക്കേസ്. 12കാരനായ മകന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്തതിനാണ് യുവതിയ്‌ക്കെതിരെ കേസ്. യുവതിയെ പൊലീസ് ജയിലിലാക്കി. കഴിഞ്ഞ ഒന്‍പത് മാസത്തോളമായി ആണ്‍കുട്ടിയുമായി യുവതി ബന്ധം പുലര്‍ത്തിയിരുന്നു.

മകനൊപ്പമാണ് സുഹൃത്ത്, നിക്കോള്‍ മേരി സ്മിത്ത് എന്ന യുവതിയുടെ വീട്ടിലെത്തിയത്. കുട്ടിയുമായി സ്ത്രീ അടുപ്പം പുലര്‍ത്തിയിരുന്നു. ഇത് പിന്നീട് ശാരീരികബന്ധത്തിലേയ്ക്ക് വഴിമാറുകയായിരുന്നു . ഇരുവരും ഫോണിലൂടെ പ്രണയ സന്ദേശങ്ങള്‍ അയച്ചിരുന്നു. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

Boy , Sad

ലൈംഗികബന്ധത്തിനായി യുവതി തന്നെ നിര്‍ബന്ധിയ്ക്കുകയായിരുന്നുവെന്നും ഒന്‍പത് മാസത്തോളം തങ്ങള്‍ ബന്ധം തുടര്‍ന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നാണ് ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. യുവതി ജയിലിലാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മേരിയ്‌ക്കെതിരെ കേസെടുത്തത്.

English summary
Mom rapes son's 12-year-old friend.Sexual abuse took place repeatedly over nine-month period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X