കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

റാബത്ത്: വിദ്യാര്‍ഥിനിയെ സഹപാഠികള്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. മൊറോക്കോയിലെ കാസബ്ളാങ്കയിലാണ് സംഭവം. കാസബ്ളാങ്കയിലെ ഒരു സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. 16 കാരിയെ ഒറ്റപ്പെട്ട പ്രദേശത്തേയ്ക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു സഹപാഠികള്‍.

പെണ്‍കുട്ടിയുടെ കഌസിലെ ഒട്ടേറെ ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോയത്. വിജനമായ പ്രദേശത്ത് എത്തിച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Rape

മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സഹപാഠികള്‍ക്ക് പുറമെ മറ്റ് ആണ്‍കുട്ടികളും 16കാരിയെ ബലാത്സംഗം ചെയ്തു. എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അല്‍ അക്ബറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച (മാര്‍ച്ച് 11) നാണ് പത്രം ബലാത്സംഗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുസ്ലീം ഭൂരിപക്ഷമുള്ള ആഫ്രിയ്ക്കന്‍ല രാജ്യമായ മൊറോക്കോയില്‍ ഒട്ടേറെ ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പീഡനത്തിന് ഇരയാകുന്നവരില്‍ അധികവും കുട്ടികളാണ്.

English summary
Several school boys abducted their 16-year-old female class mate to an isolated area in Morocco and took turns in raping her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X