കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ സെക്‌സ്; പ്രായം 63 ഉം 62 ഉം ഞെട്ടിപ്പിയ്ക്കുന്ന വിവാദം

  • By Desk
Google Oneindia Malayalam News

റാബത്ത്: സെക്‌സിന് പ്രായമോ,, മതമോ രാജ്യമോ ഒന്നും ബാധകമല്ലെന്നാണ് പറയുക. എന്നാല്‍ അത് പറച്ചിലില്‍ മാത്രമേ പറ്റൂ. നമ്മുടെ സമൂഹം സെക്‌സിനെ ഇപ്പോഴും എന്തോ വലിയ പാപമായിട്ടാണ് കാണുന്നത്.

Read Also: യൂത്ത് ലീഗുകാര്‍ക്ക് കല്യാണപ്പെണ്ണ് 'പൂമ്പാറ്റ'... ട്രോളി ട്രോളി കൊന്നു!!!! Read Also: യൂത്ത് ലീഗുകാര്‍ക്ക് കല്യാണപ്പെണ്ണ് 'പൂമ്പാറ്റ'... ട്രോളി ട്രോളി കൊന്നു!!!!

പറഞ്ഞുവരുന്നത് ഒരു 'സെക്‌സ്' വിവാദത്തെ കുറിച്ചാണ്. സുന്നി ഇസ്ലാം രാഷ്ട്രമായ മൊറോക്കോയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ ഒരു വിവാദം.

രാജ്യത്തെ ഇസ്ലാമിക രാഷ്ട്രീയ നേതാക്കളായ ഒരു പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്ന വിവാദം. രണ്ട് പേരേയും സെക്‌സിനിടെ കൈയ്യോടെ പിടികൂടി. രാജ്യം ഭരിക്കുന്ന ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയുടെ മതവിഭാഗത്തിന്റെ സമുന്നത നേതാക്കളാണ് രണ്ട് പേരും. സുന്നി ഇസ്ലാം രാഷ്ട്രത്തില്‍ പിന്നീട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?

ഇസ്ലാമിക രാഷ്ട്രം

ഇസ്ലാമിക രാഷ്ട്രം

മൊറോക്കോ ഇസ്ലാമിക രാഷ്ട്രമാണ്. സുന്നി ഇസ്ലാം. ലൈംഗികത സംബന്ധിച്ച് കര്‍ക്കശ നിയമങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്.

വേലി തന്നെ

വേലി തന്നെ

ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. പാര്‍ട്ടിയുടെ മതകാര്യ വിഭാഗമാണ് റിഫോം ആന്റ് യൂണിറ്റി മൂവ്‌മെന്റ്. ഇതിന്റെ തലപ്പത്തിരിക്കുന്ന രണ്ട് പേരാണ് ഇപ്പോള്‍ വിവാദത്തിലായത്.

പ്രായമുണ്ട്

പ്രായമുണ്ട്

മൗലേ ഒമര്‍ ബെന്‍ഹമ്മദും ഫാത്തിമ നെജ്ജാറും ആണ് സെക്‌സിനിടെ പിടിയിലായത്. ഒമറിന് പ്രായം 63 ഉം ഫാത്തിമയ്ക്ക് 62ഉം. രണ്ട് പേരും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമാരാണ്.

പിടികൂടി

പിടികൂടി

കഴിഞ്ഞ ദിവസമാണ് രണ്ട് പേരേയും സെക്‌സിനിടെ കൈയ്യോടെ പിടികൂടിയത്. തലസ്ഥാനത്ത് നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള മുഹമ്മാദിയ ബീച്ചില്‍ വച്ചാണ് രണ്ട് പേരും സെക്‌സ് ചെയ്യുന്നത് കണ്ടെത്തിയത്.

അച്ഛനും അമ്മയും

അച്ഛനും അമ്മയും

ഏഴ് കുട്ടികളുടെ അച്ഛനാണ് പിടിയിലായ മത നേതാവ് ഒമര്‍. ഫാത്തിയാകട്ടെ ആറ് കുട്ടികളുടേയും. ഫാത്തിമ വിധവയും ആണ്.

ആണ് രക്ഷപ്പെടും

ആണ് രക്ഷപ്പെടും

സംഭവത്തില്‍ രണ്ട് പേരും ഒരുപോലെ 'കുറ്റക്കാര്‍' ആണെങ്കിലും ഒമര്‍ വലിയ ശിക്ഷ കിട്ടാതെ രക്ഷപ്പെടും എന്ന് ഉറപ്പാണ്. ഒമറിന്റെ ഭാര്യ പരാതി നല്‍കാത്തതിനാലാണ് ഇത്.

ഫാത്തിമ

ഫാത്തിമ

എന്നാല്‍ ഫാത്തിമ നെജ്ജറിന്റെ കാര്യം അങ്ങനെയല്ല. ഇവര്‍ക്കെതിരെ പരപുരുഷ ബന്ധത്തിനാണ് കേസ് എടുത്തിരിയ്ക്കുന്നത്. പോലീസുകാരന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു എന്ന കുറ്റം മാത്രമാണ് ഒമറിനെതിരെയുള്ളത്.

ഒരു വര്‍ഷം

ഒരു വര്‍ഷം

കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒന്ന് മുതല്‍ 12 മാസം വരെയാണ് മൊറോക്കന്‍ നിയമപ്രകാരം ശിക്ഷ ലഭിക്കുക. ഫാത്തിമയുടെ കാര്യത്തില്‍ ശിക്ഷ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പര്‍ദ്ദയിടണം

പര്‍ദ്ദയിടണം

പാര്‍ട്ടിയുടെ ശക്തയായ മത പ്രഭാഷകയായിരുന്നു ഫാത്തിമ. പെണ്‍കുട്ടികള്‍ മുഖപടം ധരിക്കാതെ പുറത്തിറങ്ങരുതെന്നും പ്രലോഭനങ്ങളില്‍ മയങ്ങരുതെന്നും എപ്പോഴും ഓര്‍മിപ്പിയ്ക്കുന്ന ആള്‍. ഇപ്പോള്‍ ആ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

പുറത്താക്കി

പുറത്താക്കി

സംഭവം പുറത്തറിഞ്ഞതോടെ ഒമറിനേയും ഫാത്തിമയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ കുറ്റമാണ് രണ്ട് പേരും ചെയ്തത് എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

സമരം

സമരം

സംഗതി വലിയ വിവാദമായെങ്കിലും ഇത് മൊറോക്കോയില്‍ ഒരു പുതിയ സമരമുഖത്തിന് തന്നെ തുടക്കം കുറിച്ചിരിയ്ക്കുകയാണ്. ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടിനിലകൊള്ളുന്നവരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കുറ്റമാണത്

കുറ്റമാണത്

പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം മൊറോക്കന്‍ നിയമപ്രകാരം കുറ്റമാണ്. രണ്ട് പേര്‍ക്കും ശിക്ഷ ലഭിക്കും. ഈ നിയമം എടുത്തുകളയണം എന്നാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ളവര്‍ നേരത്തെ സമരങ്ങള്‍ നടത്തിയിരുന്നു. പുതിയ വിവാദത്തിന്റെ സാഹചര്യത്തില്‍ ആ ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

English summary
A sex scandal involving two leading Islamist political leaders has stirred an uproar in Morocco as angry social media users took to the internet to criticise the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X