കൗമാരക്കാരികളായ മൂന്ന് മക്കളെ 'വിറ്റ് തിന്നുന്ന' അമ്മ ; ഇതും കോട്ടയ്ക്കലില്‍ തന്നെ
കോട്ടയ്ക്കല്‍: ആറാം ക്ലാസ്സുകാരിയായ മകളെ മുപ്പതോളം പേര്‍ക്ക് കാഴ്ചവച്ച മാതാപിതാക്കളുടെ വാര്‍ത്തയുണ്ടാക്കിയ ഞെട്ടല്‍ മലയാളികളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. അതിനിടയില്‍ ഇതാ കോട്ടയ്ക്കലില്‍ നിന്നുതന്നെ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വാര്‍ത്ത.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ മാതാവ് തന്നെ ഇടനിലക്കാരിയായി നിന്ന് അനാശാസ്യത്തിന് ഉപയോഗിച്ചതായാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിനിയാണ് അമ്മ. ഏറെ നാളായി കോട്ടയ്ക്കലിനടുത്ത് പൊന്മളയില് വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു.

മൂന്ന് പെണ്മക്കള്
14, 16, 17 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് അമ്മ തന്നെ ഇടനിലക്കാരിയായി അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നത്.

എട്ട് പേരെ തിരിച്ചറിഞ്ഞു
പെണ്‍കുട്ടികളെ ഉപയോഗിച്ചവരില്‍ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാതാവിനെ അറസ്റ്റ് ചെയ്തു.

17 കാരി
മൂത്ത സഹോദരിയായ 17 കാരിയ്ക്ക് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. ഏറെ നാളായി മാതാവ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ടെന്നാണ് റിപ്പോര്‍ട്ട്.

ഊട്ടിയിലും മൈസൂരിലും
ഊട്ടി, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തങ്ങളെ കൊണ്ടുപോയിരുന്നതെന്നാണ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണത്രെ പ്രതിഫലം കിട്ടിയിരുന്നത്.

വയനാട്ടുകാര്‍
പെണ്‍കുട്ടികളുടെ സ്വദേശം വയനാട്ടിലെ മാനന്തവാടിയാണ്. ഏറെ നാളായി കോട്ടയ്ക്കലിനടുത്ത് പൊന്മളയിലാണ് താമസം.

ഏജന്റുമാര്‍ വഴി
ഏജന്റുമാര്‍ വഴിയാണ് പെണ്‍കുട്ടികളെ മാതാവ് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്നത്. കോട്ടയ്ക്കലില്‍ 12 കാരിയെ അനാശ്യാസത്തിനായി ഉപയോഗിച്ച ഏജന്റുമാര്‍ ഈ കേസിലും പങ്കാളികളാണെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാഭ്യാസമില്ല
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications